കൊച്ചി: ലാത്തിച്ചാർജ് വിഷയവുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി ഒരു തർക്കവുമില്ലെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു പറഞ്ഞു. സർക്കാർ നയത്തിന് എതിരായാണ് പൊലീസ് പ്രവർത്തിച്ചത്. പോലീസിനെ ഉപദേശിക്കാൻ മാത്രമേ മുഖ്യന്ത്രിക്ക് കഴിയു.സർക്കാർ പോളിസി ഇങ്ങനെയല്ല. ഒന്നുരണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണ് ലാത്തിച്ചാർജെന്നും പി. രാജു ആരോപിച്ചു.
കളക്ടർ ആശുപത്രി സന്ദർശിച്ച് പറഞ്ഞത് പ്രശ്നം ഗൗരതരമാണെന്നാണെന്ന് പി.രാജു പറഞ്ഞു. ആരുടെയോ അഞ്ചാം പത്തിയായി പ്രവർത്തിക്കുന്ന ഡിവൈഎഫ്ഐ പ്രവർത്തകരാണ് തന്നെ നേരത്തെ തടഞ്ഞത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ചില ഛിദ്ര ശക്തികൾ ഇവരെ ആവാഹിച്ചെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കളക്ടറുടെ റിപ്പോർട്ടിന്മേൽ നടപടിയുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പി. രാജു പറഞ്ഞു. നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഡോക്ടർമാർ നൽകിയ മുറിവ് സർട്ടിഫിക്കറ്റിൽ എം.എൽ.എയുടെ കൈയ്ക്ക് ഒടിവ് ഉണ്ടെന്നാണ് പറഞ്ഞത്. മുന്നണി സംവിധാനം എന്ന് പറയുമ്പോൾ ഐക്യവും സമരവുമാണെന്ന് പി. രാജു വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.