• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPI EXECUTIVE DECIDES TO TAKE ACTION AGAINST IDUKKI DISTRICT SECRETARY K K SIVARAMAN JK TV

ജനയുഗത്തിനെതിരേ വിമര്‍ശനം; ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെതിരെ നടപടിക്ക് സിപിഐ എക്‌സിക്യൂട്ടീവില്‍ തീരുമാനം

ജനയുഗം ഗുരുനിന്ദ നടത്തിയെന്ന ആരോപണത്തിൽ ഇടുക്കി ജില്ലാ സെക്രട്ടറി  കെ കെ ശിവരാമനോട് സിപിഐ നേരത്തേ വിശദീകരണം തേടിയിരുന്നു.

CPI

CPI

  • Share this:
തിരുവനന്തപുരം: ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനെതിരെ നടപടിക്ക്  സി പി ഐ എക്സിക്യൂട്ടീവിൽ തീരുമാനം. ശിവരാമനെതിരെ പരസ്യ ശാസന ഉണ്ടായേക്കും.  നാളെത്തെ സംസ്ഥാന  കൗൺസിലിൽ  അന്തിമ തീരുമാനം ഉണ്ടാകും. സംസ്ഥാനകൗൺസിൽ അംഗമായ ശിവരാമൻ്റെ വിശദീകരണം കേട്ട ശേഷമാകും തീരുമാനം.
ജനയുഗം ഗുരുനിന്ദ നടത്തിയെന്ന ആരോപണത്തിൽ ഇടുക്കി ജില്ലാ സെക്രട്ടറി  കെ കെ ശിവരാമനോട് സിപിഐ നേരത്തേ വിശദീകരണം തേടിയിരുന്നു.

ശിവരാമൻ്റെ വിശദീകരണവും    ജനയുഗത്തിൻ്റെ പരാതിയും ഇന്നു  ചേർന്ന സിപിഐ സംസ്ഥാന നിർവാഹകസമിതി ചർച്ച ചെയ്തു. ഗുരുജയന്തിക്ക് ജനയുഗം മതിയായ പ്രാധാന്യം നൽകാത്തത് ഗുരുനിന്ദയാണെനായിരുന്നു ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ശിവരാമൻ ആരോപിച്ചത്.

കഴിഞ്ഞ ഗുരു ജയന്തിക്ക് മറ്റു വർത്തമാന പത്രങ്ങൾ വലിയ പ്രാധാന്യം നൽകിയപ്പോൾ ഒന്നാം പേജിലെ ചിത്രത്തിലൊതുങ്ങി
ജനയുഗത്തിൻ്റെ ഗുരു അനുസ്മരണം.   ജനയുഗം കാട്ടിയത് ഗുരു നിന്ദയാണ്. ഗുരുവിനെ അറിയാത്ത മാനേജ്മെൻ്റും എഡിറ്റോറിയൽ ബോർഡും ജനവിഭാഗത്തിന് ഭൂഷണമല്ലെന്നും  ശിവരാമൻ വിമർശിച്ചു. ഇതിനെതിരെ അന്നുതന്നെ മാനേജ്മെൻറ് രംഗത്തുവന്നിരുന്നു. പാർട്ടിക്കും പരാതി നൽകി.

ഈ പരാതിയിലാണ് സംസ്ഥാന നേതൃത്വം വിശദീകരണം തേടിയത്. ശിവരാമൻ്റെ മറുപടിയും വേദ പ്രകടനവും   സിപിഐ സംസ്ഥാന നിർവാഹകസമിതി ചർച്ച ചെയ്തു. നടപടി വേണമെന്ന അഭിപ്രായമാണ് നിർവാഹക സമിതിയിൽ ഉയർന്നത്. പാർട്ടിയിൽ കാനം വിരുദ്ധ പക്ഷത്തെ  പ്രധാന നേതാവാണ്  ശിവരാമൻ.

കെഎസ്ആർടിസി ഡിപ്പൊകളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ തുടങ്ങില്ല; സിഎംഡി ബിജുപ്രഭാകർ

കെഎസ്ആർടിസിയുടെ സ്ഥലങ്ങളിൽ ബിവറേജസ് കോർപ്പറേഷന് ഔട്ട്‌ലറ്റുകള്‍ തുടങ്ങാനായി നൽകുമെന്നായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജു ആദ്യം അറിയിച്ചത്. ഇക്കാര്യത്തിലാണ് കൂടുതൽ വ്യക്തത കെഎസ്ആർടിസി എംഡി നൽകിയത്.  കെഎസ്ആർടിസി ഡിപ്പൊകളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ തുടങ്ങില്ല.

യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് കെഎസ്ആർടിസി സിഎംഡി തീരുമാനം അറിയിച്ചത്. ഇപ്പോൾ ഉപയോഗിക്കാതെ കിടക്കുന്ന കെഎസ്ആർടിസി യുടെ ഉടമസ്ഥതയിലുള്ള 16 സ്ഥലങ്ങളാണ് ബിവറേജസ് കോർപ്പറേഷന് നൽകുന്നത്. ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്ന കെട്ടിടങ്ങളൊ, ഡിപ്പൊകളൊ ബിവറേജസ് ഔട്ട്‌ലറ്റ് തുടങ്ങാനായി വിട്ടു നൽകില്ലെന്നും യോഗത്തിൽ സിഎംഡി അറിയിച്ചു.

അതേസമയം കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങുന്നതില്‍ വ്യത്യസ്ത അഭിപ്രായവുമായി മന്ത്രിമാര്‍ രംഗത്തെത്തി.  കെ എസ് ആർ ടി സി ഡിപ്പോകളിലെ മദ്യവിൽപന സംബന്ധിച്ച് ആലോചന നടന്നിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ. മാധ്യമങ്ങളിൽ വന്ന വാർത്ത മാത്രമേ ഉള്ളൂ. ഒരു തീരുമാനവും എടുത്തിട്ടില്ല. ഒരു അടിസ്ഥാനവും ഇല്ലാത്ത ചർച്ചകളാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഏകപക്ഷീയമായ തീരുമാനം ഉണ്ടാവില്ല. ചില ഔട്ലെറ്റുകൾ മാറ്റാൻ കോടതി ആവശ്യപ്പെട്ടിരുന്നു. അതാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു
എല്ലായിടത്തും മദ്യക്കടകള്‍ എന്നല്ല, ഒഴിഞ്ഞു കിടക്കുന്ന കടമുറികള്‍ ലാഭകരമാക്കണം എന്ന് മാത്രമാണ് ഉദ്ദേശമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. പണമില്ലാതെ കെ.എസ്.ആര്‍.ടി.സി എങ്ങനെ മുന്നോട്ടുപോകുമെന്നും അദ്ദേഹം ചോദിച്ചു. കെഎസ്ആർടിസിയുടെ സ്ഥലങ്ങളിൽ ബിവറേജസ് കോർപ്പറേഷന് ഔട്ട്‌ലറ്റുകള്‍ തുടങ്ങാനായി നൽകുമെന്നായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജു ആദ്യം അറിയിച്ചത്.
Published by:Jayesh Krishnan
First published:
)}