• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPI FACTIONALISM IN CPI AHEAD OF THE PARTY CONGRESS NEW NJ TV

CPIയിലെ പോര് പാർട്ടി സമ്മേളനങ്ങൾ ലക്ഷ്യമിട്ട്; മൂന്നാമതും സെക്രട്ടറിയാകാൻ കാനം; തടയാൻ ഇസ്മായിൽ പക്ഷവും

മൂന്നാമതും സെക്രട്ടറിയാകാൻ കാനം; തടയാൻ ഇസ്മായിൽ പക്ഷവും

News18

News18

  • Share this:
തിരുവനന്തപുരം: ജനറൽ സെക്രട്ടറിയെ മറയാക്കിയുള്ള സിപിഐയിലെ ചേരിപ്പോര് പാർട്ടി സമ്മേളനങ്ങൾ ലക്ഷ്യമിട്ട്. രണ്ടു തവണ സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രൻ ഒരു തവണ കൂടി സെക്രട്ടറി പദവിയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനു തടയിടാനുള്ള തീവ്രശ്രമത്തിലാണ് കെ.ഇ.ഇസ്മായിൽ പക്ഷം. കാനം വിരുദ്ധ പോരിന് കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയും കെ.ഇ.ഇസ്മായിൽ പ്രതീക്ഷിക്കുന്നു.

ഇസ്മായിൽ പക്ഷത്തെ ഒതുക്കി കാനം വിഭാഗം സിപിഐയിൽ സമ്പൂർണ ആധിപത്യം നേടിയത് കഴിഞ്ഞ മലപ്പുറം സമ്മേളനത്തോടെയായിരുന്നു. മലപ്പുറത്ത് കാനം രണ്ടാമതും സംസ്ഥാന സെക്രട്ടറിയായി. അതിനു മുൻപ് കോട്ടയത്തും. മൂന്നാമൂഴത്തിന് കാനം തയാറെടുക്കുന്നു എന്ന വിലിയരുത്തലാണ് ഇസ്മായിൽ പക്ഷത്തിന്. പക്ഷേ, തുടർച്ചയായ മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയാകുക കാനത്തിന് അത്ര എളുപ്പമാകില്ല.

പുതിയ സംസ്ഥാന കൗൺസിലിൽ മൂന്നിൽ രണ്ടിന്റെ ഭൂരിപക്ഷം ഉണ്ടെങ്കിലേ അതിനു കഴിയൂ. അതുറപ്പിക്കാനുള്ള ശ്രമത്തിലാണ് കാനം പക്ഷം. അടുത്തിടെ വരെ നിശബ്ദമായിരുന്ന  ഇസ്മായിൽ പക്ഷമാകട്ടേ പാർട്ടി സമ്മേളനങ്ങൾ അടുത്തതോടെ കൂടുതൽ സജീവമായി. സ്ഥാനാർഥി നിർണയത്തിലും മന്ത്രിസഭാ രൂപീകരണത്തിലുമൊക്കെ കാനത്തിന്റെ അപ്രമാദിത്വമായിരുന്നു സിപിഐയിൽ. ഇതിൽ കടുത്ത അമർഷം ഉണ്ടായിരുന്നെങ്കിലും എതിർക്കാനുള്ള ശക്തി ഇസ്മായിൽ പക്ഷത്തിനുണ്ടായിരുന്നില്ല.

Also Read-സംസ്ഥാന നേതൃത്വത്തിൽ ചേരിപ്പോര്; കാനം രാജേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് കെ.ഇ.ഇസ്മായിലിന്റെ പരാതി

ഇപ്പോൾ ജനറൽ സെക്രട്ടറിയെ കാനം വിമർശിച്ചതോടെ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ സംസ്ഥാനത്ത് ശക്തിപ്പെടാനുള്ള സാധ്യതയാണ് ഇസ്മായിൽ പക്ഷം നോക്കുന്നത്. ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വത്തിന്റെ മാനസിക പിന്തുണയും ഇവർ പ്രതീക്ഷിക്കുന്നു. നിർണായക ഘട്ടങ്ങളിൽ ബിനോയ് ദേശീയ നേതൃത്വത്തിന് ഒപ്പം നിൽക്കുമെന്ന വിശ്വാസമാണ് ഇതിന് അടിസ്ഥാനം.

Also Read-രാജ ഉൾപ്പെടെയുള്ള നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏറ്റെടുത്തില്ല; പാർട്ടി നേതാക്കൾക്കെതിരെ CPI റിപ്പോർട്ടിൽ വിമർശനം

അടുത്തകാലത്ത്  സംസ്ഥാന കൗ‍ൺസിലിൽ കാനത്തിന്റെ സ്വാധീനം കുറഞ്ഞു വരുന്നതായും വിലയിരുത്തലുണ്ട്. കേന്ദ്ര നേതൃത്വം  നിലപാട് കടുപ്പിച്ചാൽ കൂടുതൽ പേർ ഇസ്മായിൽ പക്ഷത്തേക്ക് മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പാർട്ടി സംസ്ഥാന സമ്മേളനങ്ങളിൽ തർക്കം രൂക്ഷമായാൽ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് നിർണായകമാകും. അതുകൊണ്ടാണ്
സംസ്ഥാന പാർട്ടിയിൽ പരിധി കടുന്നുള്ള ഇടപെടലിന് ശ്രമിക്കേണ്ടെന്നു അങ്ങനെയുണ്ടായാൽ എതിർക്കുമെന്നുമുള്ള മുന്നറിയിപ്പ് ഡി.രാജയ്ക്ക് കാനം നൽകിയത്.

ജനറൽ സെക്രട്ടറിക്കെതിരേയുള്ള കാനത്തിന്റെ പരാമർശങ്ങളിൽ ദേശീയ നേതൃത്വത്തിൽ ഒരു വിഭാഗത്തിന് അമർഷമുണ്ട്. കാനത്തിന്റെ വിമർശനം ദേശീയ എക്സിക്യൂട്ടീവ് ചർച്ച ചെയ്യും. പക്ഷേ സിപിഐയുടെ ഏറ്റവും ശക്തമായ സംസ്ഥാന ഘടകത്തിന്റെ സെക്രട്ടറിക്കെതിരേ കടുത്ത നീക്കത്തിന് കേന്ദ്ര നേതൃത്വത്തിന് പരിമിതകളുണ്ട്.
Published by:Naseeba TC
First published:
)}