നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • K-Rail | സിൽവർ ലൈനിനെതിരെ സി.പി.ഐ. പോഷകസംഘടന; 'ഈ അതിവേഗം ആർക്ക് വേണ്ടി?'

  K-Rail | സിൽവർ ലൈനിനെതിരെ സി.പി.ഐ. പോഷകസംഘടന; 'ഈ അതിവേഗം ആർക്ക് വേണ്ടി?'

  കാര്യങ്ങൾ ബുക്ക്ലെറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും കൂടുതൽ പ്രതികരിക്കാനില്ലന്നുമാണ് യുവകലാ സാഹിതി നേതാക്കളുടെ പ്രതികരണം

  CPI

  CPI

  • Share this:
  കോഴിക്കോട്: കെ-റയില്‍ (K-Rail) പദ്ധതിക്കെതിരെ സി.പി.ഐ. (CPI) നിയന്ത്രണത്തിലുള്ള യുവകലാസാഹിതി (YuvaKalaSahithi) രംഗത്ത്. 'ഈ അതിവേഗം ആര്‍ക്ക്' വേണ്ടി എന്ന തലക്കെട്ടില്‍ യുവകലാസാഹിതി പുറത്തിറക്കിയ ബുക്ക്ലെറ്റിലാണ് സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കടുത്ത വിമര്‍ശനമുള്ളത്. കെ-റയില്‍ വിഷയത്തില്‍ സിപിഐയില്‍ ഭിന്നസ്വരങ്ങള്‍ ഉയരുന്നതിനിടെയാണ് പദ്ധതി ആവശ്യമില്ലെന്ന നിലപാടില്‍ പോഷക സംഘടനയായ യുവകലാസാഹിതി രംഗത്ത് വന്നിരിക്കുന്നത്.

  ബുക്ക്ലെറ്റ് ഇറക്കി യുവകലാസാഹിതി പരസ്യമായിത്തന്നെ പ്രചാരണരംഗത്ത് സജീവമായിക്കഴിഞ്ഞു. ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളെ കുടിയൊഴിപ്പിച്ചും കുന്നുകളിടിച്ചും വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയും നിര്‍മ്മിക്കുന്ന നിർദ്ദിഷ്‌ട സില്‍വര്‍ ലൈന്‍ പദ്ധതി ആര്‍ക്കാണ് ഗുണം ചെയ്യുകയെന്ന് യുവകലാസാഹിതി ചോദിക്കുന്നു.

  നിലവിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുകയാണ് ആവശ്യം. വലിയ തോതില്‍ പ്രകൃതി നശീകരണത്തിനും ആവാസവ്യവസ്ഥയുടെ തകര്‍ച്ചയ്ക്കും കാരണമാകുന്ന പദ്ധതി ഒരുകാരണവശാലും നടപ്പാക്കരുതെന്ന് യുവകലാസാഹിതിയുടെ സംസ്ഥാന കമ്മിറ്റിയിറക്കിയ ബുക്ക്ലെറ്റിലുണ്ട്. ഭരണകക്ഷിയുടെ പോഷകസംഘടനയെപ്പോലും ബോധ്യപ്പെടുത്താനാവാത്ത പദ്ധതി ആവശ്യമാണോയെന്ന് സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.

  സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്ന പ്രതിപക്ഷത്തെയും യുവകലാസാഹിതി രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. എക്‌സ്പ്രസ് വേ നടപ്പാക്കാന്‍ നീക്കം നടത്തിയ യുഡിഎഫ് ഇപ്പോള്‍ നിർദ്ദിഷ്‌ട സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ രംഗത്ത് വന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും പറയുന്നുണ്ട്.

  സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിർദ്ദിഷ്‌ട കെ-റയില്‍ പദ്ധതിയ്ക്ക് അനുകൂല നിലപാടെടുക്കുമ്പോഴാണ് സിപിഐയുടെ സാംസ്‌കാരിക വിഭാഗം എതിര്‍പ്പ് ശക്തമാക്കുന്നത്. കാര്യങ്ങൾ ബുക്ക്ലെറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും കൂടുതൽ പ്രതികരിക്കാനില്ലന്നുമാണ് യുവകലാ സാഹിതി നേതാക്കളുടെ പ്രതികരണം.

  പരമാവധി പാരിസ്ഥിതിക നഷ്ടമൊഴിവാക്കിയാണ് കെ-റെയില്‍ നടപ്പാക്കുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കിയാണ് രൂപരേഖ. 11 ജില്ലകളിലൂടെ കടന്നുപോകുന്ന പദ്ധതിക്കായി ആരാധനാലയങ്ങളോ, കാവുകളോ, പാടങ്ങളോ നഷ്ടപ്പെടുത്തേണ്ടി വരില്ല.

  നെല്‍പ്പാടങ്ങളും കൃഷി സ്ഥലങ്ങളും സംരക്ഷിക്കുന്ന തരത്തില്‍ ഈ മേഖലയിലൂടെ ആകാശ പാതയിലായിരിക്കും റെയില്‍പാത കടന്നുപോകുന്നത്. 115 കിലോമീറ്ററാണ് പാടശേഖരത്തിനുമുകളിലൂടെ പാത കടന്ന് വരുന്നത്. ഇതില്‍ 88 കിലോമീറ്ററും ആകാശപാത സജ്ജമാക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം.

  ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിനായി പാലങ്ങളും കല്‍വര്‍ട്ടുകളും നിര്‍മ്മിക്കും. നിർമ്മാണം നടക്കുമ്പോഴും പരിസ്ഥിതിസൗഹാർദ്ദ രീതിയാണ് നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം വ്യക്തമാക്കിയിരുന്നു.

  കെ-റെയില്‍ പദ്ധതിയുടെ പ്രാഥമിക പാരിസ്ഥികാഘാത പഠനം നടന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ നിയോഗിച്ച തിരുവനന്തപുരം ആസ്ഥാനമായ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ ആന്റ് ഡെവലപ്പമെന്റ് എന്ന സ്ഥാപനമാണ് പഠനം നടത്തിയത്. സമഗ്ര പാരിസ്ഥിതികാഘാത പഠനം നടത്താനൊരുങ്ങുകയാണ്. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഫീല്‍ഡ് വര്‍ക്ക്, എന്‍വയോണ്‍മെന്റല്‍ മാനേജ്‌മെന്റ് പ്ലാന്‍, പുനരധിവാസ പഠനം, ഇന്‍ഡീജിനസ് പീപ്പിള്‍സ് പ്ലാന്‍ എന്നീ മേഖലകളില്‍ പദ്ധതിക്ക് മുമ്പായി വിശദമായ പഠനം നടത്തും.

  ഭൂമി ഏറ്റെടുക്കല്‍ ആരംഭിക്കുന്നതിന് മുമ്പായി സാമൂഹികാഘാത പഠനം നടത്തും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ പൊതു വിചാരണ നടത്താനുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന് പുറമേ, വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളുമായി ചേര്‍ന്ന് സെമിനാര്‍ അവതരിപ്പിക്കുകയും ജനങ്ങളുടെ ആശങ്ക പരിഹരിക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.
  Published by:user_57
  First published: