• HOME
  • »
  • NEWS
  • »
  • kerala
  • »
  • Political Murder| 'എന്താണ് വ്യത്യാസം? കൊലപാതക രാഷ്ട്രീയത്തില്‍ സിപിഎമ്മിനും കോൺഗ്രസിനുമെതിരെ CPI ഇടുക്കി ജില്ലാ സെക്രട്ടറി

Political Murder| 'എന്താണ് വ്യത്യാസം? കൊലപാതക രാഷ്ട്രീയത്തില്‍ സിപിഎമ്മിനും കോൺഗ്രസിനുമെതിരെ CPI ഇടുക്കി ജില്ലാ സെക്രട്ടറി

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം ഇപ്പോൾ സുധാകരന്റെ കോൺഗ്രസ് തുടരുന്നുവെന്നും ശിവരാമൻ

  • Share this:
ഇടുക്കി: കൊലപാതക രാഷ്ട്രീയത്തിൽ (Political Murders)സിപിഎമ്മിനേയും (CPM) കോൺഗ്രസിനേയും (Congress) വിമർശിച്ച് സിപിഐ (CPI)ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. രണ്ട് പാര്‍ട്ടികളും തമ്മില്‍ എന്താണ് വ്യത്യാസം. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം ഇപ്പോൾ സുധാകരന്റെ കോൺഗ്രസ് തുടരുന്നുവെന്നും ശിവരാമൻ.

നെടുങ്കണ്ടത്ത്, ഭഗത് സിംഗ് രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് എഐവൈഎഫ് സംഘടിപ്പിച്ച യൂത്ത് അലേര്‍ട്ട് പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

Also Read- സ്ത്രീകളെ കുറിച്ചുള്ള വികലമായ കാഴ്ച്ചപ്പാട്; ഇങ്ങനെയൊക്കെ പറയുന്ന രീതി ഏത് വിപ്ലവമാണ്?: വിനായകനെതിരെ ഷാനിമോൾ ‌ഉസ്മാൻ

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടേയും ഡിസിസി പ്രസിഡന്റിന്റേയും നിലപാടുകള്‍ക്കെതിരെയും ശിവരാമന്‍ വിമർശിച്ചു. ജില്ലാ സെക്രട്ടറി സി വി വര്‍ഗീസും ഡിസിസി പ്രസിഡന്റ് സിപി മാത്യുവും ആഹ്വാനം ചെയ്യുന്നത് അക്രമരാഷ്ട്രീയത്തിനാണ്.
എങ്ങോട്ടാണ് ഇവര്‍ നാടിനെ കൊണ്ടു പോകാന്‍ ശ്രമിയ്ക്കുന്നതെന്നും കെ.കെ ശിവരാമന്‍.

'അലൈന്മെന്റ് തീരുമാനിക്കുന്നത് ഞാനല്ല; തിരുവഞ്ചൂരിന് എന്റെ വീട്ടിലൂടെ അലൈന്മെന്റ് കൊണ്ടുവരാം'; സജി ചെറിയാന്‍

തിരുവഞ്ചൂര്‍ രാധകൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. മന്ത്രിയ്ക്കായി കെ റെയിലിന്റെ(K Rail) അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നായിരുന്നു തിരുവഞ്ചൂരിന്റെ ആരോപണം. കെ റെയിലിന്റെ അലൈന്‍മെന്റില്‍ എന്റെ വീട് വന്നാല്‍ പൂര്‍ണമനസ്സോടെ വീട് വിട്ടുനല്‍കാം. അലൈന്‍മെന്റ് തീരുമാനിക്കുന്നത് ഞാനല്ലെന്നും മന്ത്രി പറഞ്ഞു.

വീട് പാലിയേറ്റീവ് സൊസൈറ്റിക്കായി വിട്ട് നല്‍കാന്‍ നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും സജി ചെറിയാന്‍ പറഞ്ഞു. അതിനാല്‍ കെ റെയിലിന് വീട് വിട്ടുനല്‍കാന്‍ കൂടുതല്‍ സന്തോഷമേയുള്ളൂ. വീട് സില്‍വര്‍ലൈനിനു വിട്ടുനല്‍കിയാല്‍ ലഭിക്കുന്ന പണം തിരുവഞ്ചൂരിനു നല്‍കാമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

സര്‍ക്കാര്‍ നല്‍കുന്ന റൂട്ട് മാപ്പില്‍ ഇടതുവശത്തായിരുന്ന പല വീടുകളും, സ്ഥാപനങ്ങളും കെ-റെയിലിന്റെ ഔദ്യോഗിക ഡിജിറ്റല്‍ റൂട്ട് മാപ്പില്‍ വലതു വശത്താണെന്നും ഡിജിറ്റല്‍ റൂട്ട് മാപ്പിങ്ങില്‍ മാറ്റം വരുത്തിയത് എന്തിനാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ ചോദ്യം.
Published by:Naseeba TC
First published: