നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാഞ്ഞിരപ്പള്ളി ജോസ് വിഭാഗത്തിന് നൽകാൻ തയ്യാറായി CPI; പകരം സീറ്റ് കോട്ടയത്തു തന്നെ വേണമെന്ന് ആവശ്യം

  കാഞ്ഞിരപ്പള്ളി ജോസ് വിഭാഗത്തിന് നൽകാൻ തയ്യാറായി CPI; പകരം സീറ്റ് കോട്ടയത്തു തന്നെ വേണമെന്ന് ആവശ്യം

  കാഞ്ഞിരപ്പള്ളി സീറ്റിൽ ഒരു നീക്കുപോക്കുമില്ലെന്ന മുൻനിലപാടിൽ നിന്ന് പിൻമാറുകയാണ് സിപിഐ

  kanam rajendran

  kanam rajendran

  • Last Updated :
  • Share this:
   തിരുവനന്തപുരം: കേരള കോൺഗ്രസിനായി വിട്ടുവീഴ്ചയ്ക്കൊരുങ്ങി സിപിഐ. കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് ഗ്രൂപ്പിന് വിട്ടു നൽകാനാണ് ധാരണ. എന്നാൽ പകരം സീറ്റ് കോട്ടയത്ത് തന്നെ വേണമെന്നാണ് സിപിഐയുടെ നിലപാട്. കൊല്ലത്തും അധിക സീറ്റ് സിപിഐ ആവശ്യപ്പെടും.

   കാഞ്ഞിരപ്പള്ളി സീറ്റിൽ ഒരു നീക്കുപോക്കുമില്ലെന്ന മുൻനിലപാടിൽ നിന്ന് പിൻമാറുകയാണ് സിപിഐ. കാഞ്ഞിരപ്പള്ളി ജോസ് ഗ്രൂപ്പിന് നൽകും. സിപിഎമ്മുമായി നടത്തിയ ചർച്ചയിലാണ് കാഞ്ഞിരപ്പള്ളി വിട്ടു നൽകാനുള്ള തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയെ കൂടെ നിർത്തിയത് മുന്നണിക്ക് ഗുണകരമായ സാഹചര്യത്തിലാണ് സിപിഐ വിട്ടുവീഴ്ചയ്ക്ക് തയാറായത്.

   Also Read 'എൽ.ഡി.എഫിനൊപ്പം നിൽക്കും; നാല് സിറ്റിംഗ് സീറ്റിലും എൻ.സി.പി മത്സരിക്കും': എ.കെ ശശീന്ദ്രൻ

   ഒപ്പം സിറ്റിംഗ് സീറ്റുകൾ അതതു പാർട്ടികൾക്കെന്ന മുന്നണിയുടെ പ്രഖ്യാപിത തീരുമാനവും. പക്ഷെ പകരം കോട്ടയത്ത് ഒരു സീറ്റ് ചോദിക്കും. പൂഞ്ഞാർ ലക്ഷ്യമിട്ടാണ് സിപിഐ നീക്കമെന്നാണ് സൂചന. ഇതിനു പുറമേ കൊല്ലത്തും ഒരു സീറ്റ് അധികം ചോദിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിഎംപിക്കു നൽകിയ ചവറ സിപിഎം ഏറ്റെടുക്കുമെന്നുറപ്പാണ്. അതിനാൽ അധിക സീറ്റ് കിട്ടിയേ മതിയാകൂ എന്ന നിലപാടിലാണ് സിപിഐ . കോവൂർ കുഞ്ഞു മോനെ സിപിഐയിലേക്കു ക്ഷണിക്കുന്നതും ഇത് മുന്നിൽക്കണ്ടാണ്.
   Published by:user_49
   First published: