• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇടതു മുന്നണിക്ക് തലവേദനയായി CPI- കേരളാ കോൺഗ്രസ് എം പോര്; സിപിഐക്കെതിരെ ജോസ് പക്ഷം മുന്നണി നേതൃത്വത്തെ സമീപിച്ചേക്കും

ഇടതു മുന്നണിക്ക് തലവേദനയായി CPI- കേരളാ കോൺഗ്രസ് എം പോര്; സിപിഐക്കെതിരെ ജോസ് പക്ഷം മുന്നണി നേതൃത്വത്തെ സമീപിച്ചേക്കും

സി പി ഐക്കെതിരേ കേരളാ കോൺഗ്രസ് മുന്നണി നേതൃത്വത്തെ സമീപിച്ചേക്കും

Love Jihad

Love Jihad

  • Last Updated :
  • Share this:
തിരുവനന്തപുരം: കെട്ടുറപ്പുള്ള മുന്നണിയെന്ന ഇടതുമുന്നണിയുടെ  അവകാശവാദത്തിന് വെല്ലുവിളിയായി സിപിഐ- കേരളാ കോൺഗ്രസ് എം  ഭിന്നത. കേരളാ കോൺഗ്രസിനെ അംഗീകരിക്കാത്ത സിപിഐ സമീപനമാണ് പ്രശ്ന കാരണം. ഇതു വരെ സിപിഐ യെ വിമർശിക്കാൻ കേരളാ കോൺഗ്രസ് തയാറായിരുന്നില്ല. എന്നാൽ ജോസ് കെ മാണിക്ക് ജനകീയത ഇല്ലെന്ന തെരഞ്ഞെടുപ്പ് റിപ്പോർട്ടിലെ പരാമർശത്തോടെ കേരളാ കോൺഗ്രസും മൗനം വെടിയുകയാണ്.

കേരള കോൺഗ്രസ് എമ്മിൻ്റെ മുന്നണി പ്രവേശനത്തെ ആദ്യഘട്ടം മുതൽ എതിർത്ത പാർട്ടിയാണ് സിപിഐ. എന്നാൽ പിന്നീട് സിപിഎം നിലപാടിൽ ഉറച്ചു നിന്നതോടെ സി പി ഐ വഴങ്ങി. കേരളാ കോൺഗ്രസ് എം വന്നാൽ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയെന്ന പദവി നഷ്ടപ്പെടുമോയെന്ന ആശങ്കയാണ് സിപിഐ എതിർപ്പിന് കാരണമെന്ന വിമർശനമുയർന്നു.   നിയമസഭയിലെ രണ്ടു പാർട്ടികളുടേയും പ്രാതിനിധ്യം താരതമ്യം ചെയ്തായിരുന്നു കാനം രാജേന്ദ്രൻ്റെ മറുപടി. കേരളാ കോൺകോൺഗ്രസിൻ്റെ വരവ് മുന്നണിയെ ശക്തിപ്പെടുത്തുമെന്ന പ്രതീക്ഷ തെരഞ്ഞെടുപ്പിന് മുമ്പ് കാനം പങ്കുവയ്ക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പിൽ  സിപിഐക്ക് ഭേദപ്പെട്ട വിജയം ലഭിക്കുകയും പാലാ ഉൾപ്പെടെയുള്ള ശക്തികേന്ദ്രങ്ങളിൽ കേരളകോൺഗ്രസ് തോൽക്കുകയും ചെയ്തതോടെയാണ് കേരളാ കോൺഗ്രസിനെതിരേ  സിപിഐ വീണ്ടും രംഗത്തെത്തിയത്.  കേരള കോൺഗ്രസിൻ്റെ വരവ് മുന്നണി ഉണ്ടാക്കിയതിനെക്കാൾ ഗുണം ആ പാർട്ടിക്ക് ലഭിച്ചുവെന്നാണ് സിപിഐയുടെ ഇപ്പോഴത്തെ നിലപാട്. പാലായിലെ പരാജയകാരണം ജോസ് കെ മാണി ജനകീയനല്ലെന്നു കൂടി പറഞ്ഞതോടെ തിരിച്ചടിക്കാൻ കേരളാ കോൺഗ്രസും നിർബന്ധിതമായി.

Also Read- 'സിപിഐയുടെ പ്രസ്താവനക്ക് പിന്നിൽ സ്ഥാനം നഷ്ടപ്പെടുമെന്ന പേടി'; കേരള കോൺഗ്രസിന്റെ 10 മറുപടികൾ

കേരളാ കോണ്‍ഗ്രസ് എം യുഡിഎഫില്‍ ഉണ്ടായിരുന്നപ്പോള്‍ ഉള്ള അകലമാണ് സിപിഐ ഇപ്പോഴും കാട്ടുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് തുറന്നടിച്ചു.  ഹൈപവര്‍ കമ്മറ്റി യോഗത്തിലും സിപിഐയ്‌ക്കെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. സി പി ഐ യുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്  ബാലിശമാണ്. റിപ്പോര്‍ട്ട് ഇല്ലെങ്കില്‍ തള്ളിപ്പറയാന്‍ സി പി ഐ നേതൃത്വം തയാറാകണം.  സിപിഐ കേരള കോണ്‍ഗ്രസ് എമ്മിനോട് ഉള്ള അകലം ഇപ്പോള്‍ തുടങ്ങിയതല്ല. അതൊക്കെ കേരള കോണ്‍ഗ്രസ് യുഡിഎഫ് മുന്നണിയില്‍ ഉള്ളപ്പോള്‍ തന്നെ ഉണ്ടായതാണ്.

ജോസ് കെ മാണിയുടെ ജനകീയ അടിത്തറയ്ക്ക് മാര്‍ക്കിടുന്നവരില്‍ പലരും പല തെരെഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടവരാണെന്ന് മുതിര്‍ന്ന നേതാക്കളെ ഉന്നംവെച്ച് കേരള കോണ്‍ഗ്രസ് പറയുന്നു. മൂവാറ്റുപുഴ, കരുനാഗപ്പള്ളി തുടങ്ങിയ സീറ്റുകളില്‍  സിപിഐ  തോറ്റത് ജനകീയ അടിത്തറ ഇല്ലാത്തതുകൊണ്ടാണോ?. ജോസ് കെ മാണിക്ക് ജനകീയാടിത്തറ ഇല്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെയാണ് ഭൂരിപക്ഷം ഇരട്ടിച്ചത്. ജയിക്കുന്ന സീറ്റുകളുടെ ക്രെഡിറ്റ് ഏറ്റെടുക്കുകയും പരാജയപ്പെട്ട സീറ്റുകളുടെ ഉത്തരവാദിത്വം വ്യക്തികളില്‍ കെട്ടിവെയ്ക്കുകയും ചെയ്യുന്നത് പാപ്പരത്തമാണ്.കേരളാ കോണ്‍ഗ്രസ് എമ്മിൻ്റെ സഹായത്തോടെ വിജയിച്ച സീറ്റുകളെക്കുറിച്ച് അറിയണമെങ്കില്‍ സിപിഐയുടെ എംഎല്‍എ വാഴൂര്‍ സോമനോട് ചോദിച്ചാല്‍ മതിയെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് എം മുന്നണിയില്‍ എത്തിയപ്പോള്‍ രണ്ടാം  സ്ഥാനം നഷ്ടമാകുമെന്ന ഭയമാണ്  സിപിഐക്ക് ഉള്ളതെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സിപിഐയുടെ സമീപനത്തോടുള്ള പ്രതിഷേധം കേരള കോൺഗ്രസ് എം സി പി എം നേതൃത്വത്തെ അറിയിക്കുമെന്നാണ് സൂചന. മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്തി തുടർഭരണത്തിൽ തുടർച്ച ലക്ഷ്യമിടുന്ന സിപിഎമ്മിനു വെല്ലു വിളിയായി മാറുകയാണ് സിപിഐ- കേരളാ കോൺഗ്രസ്  പോര്.
Published by:Rajesh V
First published: