• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'കേരള പൊലീസിൽ RSS ഗ്യാങ് പ്രവർത്തിക്കുന്നുവെന്ന് സംശയം'; വിമർശനവുമായി സിപിഐ നേതാവ് ആനി രാജ

'കേരള പൊലീസിൽ RSS ഗ്യാങ് പ്രവർത്തിക്കുന്നുവെന്ന് സംശയം'; വിമർശനവുമായി സിപിഐ നേതാവ് ആനി രാജ

സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസില്‍ നിന്ന് ബോധപൂര്‍വം ഇടപെടലുണ്ടാകുകയാണ്. ഗാര്‍ഹിക പീഡനത്തിനെതിരെ സംസ്ഥാനത്ത് നിയമം കാര്യക്ഷമമായി നടപ്പാകുന്നില്ലെന്നും ആനി രാജ കുറ്റപ്പെടുത്തി.

ആനി രാജ

ആനി രാജ

 • Share this:
  ന്യൂഡൽഹി: കേരള പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സി പി ഐ ദേശീയ നേതാവും നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ ജനറൽ സെക്രട്ടറിയുമായ ആനി രാജ. കേരള പൊലീസിൽ ആർ എസ് എസ് ഗ്യാങ് പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയം പ്രകടിപ്പിച്ച ആനി രാജ സ്ത്രീസുരക്ഷക്കായി പ്രത്യേക മന്ത്രി വേണമെന്നും ആവശ്യപ്പെട്ടു. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസില്‍ നിന്ന് ബോധപൂര്‍വം ഇടപെടലുണ്ടാകുകയാണ്. ഗാര്‍ഹിക പീഡനത്തിനെതിരെ സംസ്ഥാനത്ത് നിയമം കാര്യക്ഷമമായി നടപ്പാകുന്നില്ലെന്നും ആനി രാജ കുറ്റപ്പെടുത്തി.

  സാമൂഹിക വിരുദ്ധരെ പേടിച്ച് രണ്ട് മക്കളെയും കൊണ്ട് ഒരമ്മ ട്രെയിനിൽ കഴിയേണ്ടിവന്നത് കേരളത്തിൽ നിന്നുള്ള വാർത്തയാണ്. പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയില്ലാതായതോടെയാണ് അവർക്ക് ഇങ്ങനെയൊരു സാഹചര്യമുണ്ടായത്. സ്ത്രീ സുരക്ഷക്കായി പ്രത്യേക വകുപ്പും പൂർണ സമയ മന്ത്രിയും വേണം. ഇപ്പോൾ മറ്റൊരു വകുപ്പിന്റെ കൂടെയാണ് സ്ത്രീസുരക്ഷാ വകുപ്പ് പ്രവർത്തിക്കുന്നത്. എന്നാൽ സ്ത്രീസുരക്ഷയ്ക്കായി ഒരു സ്വതന്ത്ര വകുപ്പ് രൂപീകരിക്കണം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫിനും കത്തു നല്‍കുമെന്നും ആനി രാജ പറഞ്ഞു.പൊലീസിന് ഗാർഹിക പീഡന നിയമത്തെ കുറിച്ച് ബോധവത്കരണം നൽകണമെന്നും അവർ നിർദേശിച്ചു.

  കണ്ണൂരിലെ സനീഷയുടെ മരണം ഗാർഹിക പീഡനം താങ്ങാനാവാതെയാണ്. പൊലീസ് ജാഗരൂകമായി ഇടപെട്ടിരുന്നുവെങ്കിൽ ഈ മരണം തടയാമായിരുന്നു. അച്ഛനെയും മകളെയും ഫോൺ മോഷ്ടിച്ചുവെന്ന് പറഞ്ഞ് പരസ്യമായി അധിക്ഷേപിച്ച സംഭവം എല്ലാവരും ചാനലുകളിലൂടെ കണ്ടതാണ്. ഇതും പൊലീസിന്‍റെ അങ്ങേയറ്റം അപലപിക്കേണ്ട നടപടിയാണ് -ആനി രാജ പറഞ്ഞു.

  അമ്മയും മകനും ഒരുമിച്ചു യാത്രചെയ്താൽ കമ്പികൊണ്ട് ആക്രമിക്കുന്ന സദാചാരഗുണ്ടകളെ പിടികൂടുമോ?

  പരവൂർ തെക്കുംഭാഗം ബീച്ചില്‍ എത്തിയ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാആക്രമണം. തിങ്കളാഴ്ച്ച വൈകിട്ട് 3.30 ന് ആണ് സംഭവം. എഴുകോണ്‍ ചീരങ്കാവ് സ്വദേശികളായ കണ്ണങ്കര തെക്കതില്‍ ഷംല (44), മകന്‍ സാലു (23) എന്നിവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്.

  ഷംലയുടെ ചികിത്സയുടെ ആവശ്യത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയി തിരികെ മടങ്ങുന്ന വഴി ഭക്ഷണം കഴിക്കാനാണ് തെക്കുംഭാഗം ബീച്ചലെ റോഡരികില്‍ വാഹനം നിര്‍ത്തിയത്. ഈ സമയത്താണ് ഒരാള്‍ എത്തി ഇവര്‍ക്കു നേരെ അസഭ്യം പറയുകയും തുടര്‍ന്ന് കമ്പി വടി ഉപയോഗിച്ച് കാറിന്റെ മുന്നിലെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തത്.

  തുടര്‍ന്ന് വാഹനത്തില്‍ നിന്നും മകന്‍ സാലു പുറത്തിറങ്ങിയപ്പോള്‍ മകനെയും കമ്പി വടി കൊണ്ട് മര്‍ദിച്ചു. തടയാനെത്തിയ അമ്മ ഷംലയെയും പ്രതി പൊതിരെ തല്ലി. മര്‍ദനത്തില്‍ ഷംലയുടെ കൈകള്‍ക്കും മുതുകിനും സാരമായി പരുക്കേറ്റു. അതുവഴി പോയ ആളുകള്‍ സംഭവം കണ്ടെങ്കിലും പ്രതികരിച്ചില്ല എന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് ഇവര്‍ വിവരം ഉടന്‍ പരവൂര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു.

  പൊലീസ് സംഭവ സ്ഥലം ഉടന്‍ സന്ദര്‍ശിച്ചെങ്കിലും പ്രതിയെ പിടികൂടാനായില്ല. ശേഷം നെടുങ്ങോലം താലൂക്ക് ആശുപത്രിയിലേക്കു പോയി. സാലുവിന്റെ കയ്യിലെ മുറിവ് ഗുരുതരമായതിനാല്‍ പിന്നീട് ഇവര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മടങ്ങി. സംഭവത്തില്‍ കേസെടുത്ത പരവൂര്‍ പൊലീസ് അന്വേഷണം ഊർജിതമാക്കി.

  നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണമെന്ന് ആക്രമിക്കപ്പെട്ട ഷംലയും മകൻ സാലുവും പറഞ്ഞു. പരവൂർ ബീച്ചിൽ നടന്ന ആക്രമണത്തിനു പിന്നിൽ ആശിഷ് എന്നയാളാണെന്ന് പൊലീസ് കണ്ടെത്തി. പ്രതി ഒളിവിലെന്ന് പൊലീസ് പറയുന്നു. മർദ്ദന ശേഷം അമ്മയെയും മകനെയും കള്ളക്കേസിൽ കുടുക്കാനും പ്രതി ശ്രമിച്ചുവെന്നും ആരോപണമുണ്ട്.
  Published by:Rajesh V
  First published: