• HOME
  • »
  • NEWS
  • »
  • kerala
  • »
  • വാളയാർ പെൺകുട്ടികളുടെ മരണം: പുനരന്വേഷണം നടത്തണമെന്ന് സിപിഐ നേതാവ് ആനി രാജ

വാളയാർ പെൺകുട്ടികളുടെ മരണം: പുനരന്വേഷണം നടത്തണമെന്ന് സിപിഐ നേതാവ് ആനി രാജ

ആനി രാജ

ആനി രാജ

  • Share this:
    ന്യൂഡൽഹി: വാളയാർ കേസിൽ പുനരന്വേഷണം വേണമെന്ന് സിപിഐ നേതാവും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനി രാജ. സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തണം. അന്വേഷണം നടന്നത് ഒട്ടും തൃപ്തികരമല്ലാത്ത രീതിയിലാണ്. പ്രതികൾക്ക് രാഷ്ട്രീയ സംരക്ഷണം ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് വരുത്തണമെന്നും രാജ്യത്തെ ഇടതു പക്ഷത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് ഈ കേസ് മാറാൻ പാടില്ലെന്നും ആനി രാജ ഡൽഹിയിൽ പറഞ്ഞു.

    Also Read- 'മുഖ്യമന്ത്രീ രണ്ട് പിഞ്ചു പെണ്‍കുട്ടികളാണ്, ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്...'; മുല്ലപ്പള്ളിയുടെ തുറന്ന കത്ത്

    അതേസമയം കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരെ പൊലീസ് അപ്പീല്‍ നല്‍കും. എജിയുടെ നിയമോപദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അപ്പീല്‍ സമര്‍പ്പിക്കുന്നതെന്ന് തൃശൂര്‍ റേഞ്ച് ഡി.ഐ.ജി എസ് സുരേന്ദ്രന്‍ വ്യക്തമാക്കി.

    വാളയാറില്‍ പീഡനം മൂലം സഹോദരിമാര്‍ മരിച്ച സംഭവത്തില്‍ നാലു പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. പീഡനം നടന്നതിന്റെ തെളിവുകള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍‌ട്ടിലുണ്ടായിട്ടും കേസ് വിജയിക്കാത്തത് പ്രേസിക്യൂഷന്റെയും പൊലീസിന്റെയും വീഴ്ചയാണെന്നായിരുന്നു വിലയിരുത്തല്‍.

    First published: