നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഐസക്കിന് കൊമ്പുണ്ടോ? ഭരണ പരിഷ്കാര കമ്മീഷൻ പൂർണ പരാജയം: ആഞ്ഞടിച്ച് സി.ദിവാകരൻ

  ഐസക്കിന് കൊമ്പുണ്ടോ? ഭരണ പരിഷ്കാര കമ്മീഷൻ പൂർണ പരാജയം: ആഞ്ഞടിച്ച് സി.ദിവാകരൻ

  ധനകാര്യമന്ത്രിക്ക് കൊമ്പില്ലെന്ന് ഐസക്കിനോട് താൻ പറഞ്ഞിട്ടുണ്ട്. ധനകാര്യവകുപ്പിന് മറ്റു വകുപ്പുകൾക്ക് മേൽ പ്രത്യേകമായൊരു അധികാരമില്ലെന്നും ദിവാകരൻ പറഞ്ഞു.

  സി ദിവാകരൻ

  സി ദിവാകരൻ

  • News18
  • Last Updated :
  • Share this:
   ടി.ജി സജിത്ത്

   തിരുവനന്തപുരം: ധനമന്ത്രി ടി.എം തോമസ് ഐസക്കിനെയും മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെയും രൂക്ഷമായി വിമർശിച്ച് മുതിർന്ന സി.പി.ഐ നേതാവ് സി.ദിവാകരൻ. തിരുവനന്തപുരത്ത് ഡി.സാജു അനുസ്മരണ യോഗത്തിലായിരുന്നു ദിവാകരന്‍റെ വിമര്‍ശനം. ധനമന്ത്രി ടി.എം തോമസ് ഐസക്കിനും മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും എതിരെ രൂക്ഷ വിമർശനമായിരുന്നു ദിവാകരൻ ഉന്നയിച്ചത്.

   വി.എസ് സര്‍ക്കാരിന്‍റെ കാലത്ത് സി.പി.ഐ മന്ത്രിമാരുടെ ഫയല്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക് അനാവശ്യമായി തടഞ്ഞു വെച്ചു. ധനകാര്യമന്ത്രിക്ക് കൊമ്പില്ലെന്ന് ഐസക്കിനോട് താൻ പറഞ്ഞിട്ടുണ്ട്. ധനകാര്യവകുപ്പിന് മറ്റു വകുപ്പുകൾക്ക് മേൽ പ്രത്യേകമായൊരു അധികാരമില്ലെന്നും ദിവാകരൻ പറഞ്ഞു.

   സംസ്ഥാന ഭരണ പരിഷ്കാര കമ്മിഷൻ പൂർണ്ണ പരാജയമാണ്. നിയമസഭാ സമിതിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ തടസ്സപ്പെടുത്തുന്നെന്ന ഗുരുതര ആരോപണവും ദിവാകരന്‍ ഉന്നയിക്കുന്നുണ്ട്. ഇവർ എന്താണ് ചെയ്യുന്നതെന്ന് നിയമസഭാ സമിതിയിൽ താൻ വിമർശിച്ചു. വി.എസിന്‍റെ കാലത്ത് സി.പി.ഐ മന്ത്രിമാരോട് കടുത്ത അവഗണന ആയിരുന്നു. സി പി ഐ മന്ത്രിമാർ ഒരു കാര്യം പറഞ്ഞാൽ മറ്റ് മന്ത്രിമാർ ഉടക്കിടും.

   റീപോളിംഗ് പ്രഖ്യാപിച്ചത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടിയേരി

   അതേസമയം, വിവാദ പ്രസ്താവനകള്‍ സി ദിവാകരന്‍ നിഷേധിച്ചു. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന വീഴ്ചകളെക്കുറിച്ചാണ് പ്രസംഗിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ധനവകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളിലുണ്ടായ ചില പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. കൂട്ടുമന്ത്രിസഭയില്‍ സ്വാഭാവികമായും തര്‍ക്കങ്ങള്‍ വരും. വി.എസിനെയും തോമസ് ഐസക്കിനെയും വിമര്‍ശിച്ചിട്ടില്ലെന്നും ദിവാകരന്‍ പ്രതികരിച്ചു.

   First published:
   )}