• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPI MALAPPURAM DISTRICT COUNCIL AGAINST PV ANVAR

മാധ്യമങ്ങളെ കാണുമ്പോള്‍ MLA ഭ്രാന്തമായി പ്രതികരിക്കുന്നു; പി.വി അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സി.പി.ഐ

ഇടതു മുന്നണിയിലെ ഘടകകക്ഷികളെ എം.എല്‍.എ എന്ന നിലയില്‍ അന്‍വര്‍ മാനിക്കുന്നില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

പി വി അൻവർ

പി വി അൻവർ

  • News18
  • Last Updated :
  • Share this:
    മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായി മത്സരിച്ച നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനങ്ങളുമായി സി.പി.ഐ. മാധ്യമങ്ങളെ കാണുമ്പോള്‍ എം.എല്‍.എ ഭ്രാന്തമായി പ്രതികരിക്കുന്നെന്നും ജനപ്രതിനിധിക്കു വേണ്ട പക്വത കാണിക്കാറില്ലെന്നും സി.പി.ഐ മലപ്പുറം ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നു. ഇടതു മുന്നണിയിലെ ഘടകകക്ഷികളെ എം.എല്‍.എ എന്ന നിലയില്‍ അന്‍വര്‍ മാനിക്കുന്നില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

    നേരത്തെ സി.പി.ഐക്കെതിരെ അന്‍വര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് സി.പി.ഐയും എം.എല്‍.എയും തമ്മിലുള്ള പരസ്യ പ്രതികരണം തുടങ്ങിയത്. തന്നേക്കാള്‍ ലീഗിനോടാണ് സി.പി.ഐയ്ക്ക് താല്‍പര്യമെന്നായിരുന്നു അന്‍വറിന്റെ പരാമര്‍ശം. ഇതിനു പിന്നാലെ വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുനീറിനെതിരെയും അന്‍വര്‍ രംഗത്തെത്തി. സുനീര്‍ മുസ്ലീം ലീഗില്‍ ചേരാന്‍ ഒരുങ്ങുകയാണ്. ലീഗ്, കോണ്‍ഗ്രസ് നേതാക്കളുമായാണ് സുനീറിന് അടുപ്പം. 2011ല്‍ ഏറനാട് സ്ഥാനാര്‍ഥി ആക്കാമെന്ന് സിപിഐ ജില്ലാ നേതൃത്വം ഉറപ്പ് നല്‍കിയെങ്കിലും മുസ്ലിം ലീഗ് ഇത് അട്ടിമറിച്ചു. ലീഗ് നേതാവ് പി കെ ബഷീര്‍ ഇതിനായി 25 ലക്ഷം രൂപ നല്‍കിയെന്നും അന്‍വര്‍ ന്യൂസ് 18നോട് വെളിപ്പെടുത്തിയിരുന്നു.

    ഈ പരാമര്‍ശങ്ങള്‍ക്കെതിരെ സി.പി.ഐ ജില്ലാ കമ്മിറ്റി രംഗത്തെത്തുകയും യുവജനസംഘടനയായ എ.ഐ.വൈ.എഫ് അന്‍വറിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെ അന്‍വറിന്റെ പരാമര്‍ശങ്ങള്‍ വിലക്കി സി.പി.എമ്മും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എം.എല്‍.എയ്‌ക്കെതിരെ സി.പി.ഐ ജില്ലാ സെക്രട്ടേറിയറ്റിലും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

    Also Read സുനീർ ലീഗിൽ ചേരും'; വയനാട്ടിലെ സ്ഥാനാർത്ഥിക്കെതിരെ P.V. അൻവർ

    First published:
    )}