• HOME
  • »
  • NEWS
  • »
  • kerala
  • »
  • Indamthuruthi Mana | 'സുരേന്ദ്രന് ചരിത്രം അറിയില്ല'; ഇണ്ടംതുരുത്തി മന സർക്കാർ ഏറ്റെടുക്കണമെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവന തള്ളി CPI

Indamthuruthi Mana | 'സുരേന്ദ്രന് ചരിത്രം അറിയില്ല'; ഇണ്ടംതുരുത്തി മന സർക്കാർ ഏറ്റെടുക്കണമെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവന തള്ളി CPI

കെ. സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളിക്കൊണ്ട് സി.പി.ഐ. കോട്ടയം ജില്ലാ സെക്രട്ടറി വി.ബി. ബിനു

കെ. സുരേന്ദ്രൻ, വി.ബി. ബിനു

കെ. സുരേന്ദ്രൻ, വി.ബി. ബിനു

  • Last Updated :
  • Share this:
വൈക്കത്ത് ഗാന്ധിജിയുടെ സന്ദർശനം കൊണ്ട് പ്രസിദ്ധമായ ഇണ്ടംതുരുത്തി മന സർക്കാർ ഏറ്റെടുക്കണമെന്ന ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളിക്കൊണ്ട് സി.പി.ഐ. കോട്ടയം ജില്ലാ സെക്രട്ടറി വി.ബി. ബിനു രംഗത്ത്. AITUC ചെത്ത് തൊഴിലാളി യൂണിയൻ  ഓഫീസാണ് നിലവിൽ ഇണ്ടംതുരുത്തി മന. ഇത് സർക്കാർ ഏറ്റെടുത്ത് ചരിത്ര സ്മാരകമാക്കണം എന്നാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടത്. ഇതിനെതിരെ രൂക്ഷമായ വിമർശനമാണ് സി.പി.ഐ. ഉന്നയിക്കുന്നത്.

കെ. സുരേന്ദ്രന് ചരിത്രം അറിയാത്തതിന്റെ പ്രശ്നമാണ് എന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സി.പി.ഐ. കോട്ടയം ജില്ലാ സെക്രട്ടറി വി.ബി. ബിനു ആരോപിച്ചു. മന വില കൊടുത്ത് വാങ്ങുകയാണ് സി.പി.ഐ. ചെയ്തത്. നിരവധി ചരിത്ര ഗവേഷണ വിദ്യാർത്ഥികൾ ഇന്നും ഇണ്ടംതുരുത്തി മന സന്ദർശിക്കാൻ എത്തുന്നുണ്ട്. അതൊരു ചരിത്രസ്മാരകമായി ഇപ്പോഴും തുടരുകയാണ്. സി.പി.ഐ. തന്നെ ഇത് സ്മാരകമാക്കി സൂക്ഷിക്കുമെന്നും ബിനു വ്യക്തമാക്കി. അതൊരു ചരിത്രസ്മാരകമാണെന്ന് വ്യക്തമായ ധാരണയോടെയാണ് സി.പി.ഐ. നിലപാടുകൾ സ്വീകരിച്ചിട്ടുള്ളത് എന്നും  ബിനു പറഞ്ഞു. അതുകൊണ്ടുതന്നെയാണ് മന നവീകരിക്കുന്ന സി.പി.ഐ. തീരുമാനം എടുത്തത്. അല്ലെങ്കിൽ കെട്ടിടം ഇടിച്ചുപൊളിക്കാമായിരുന്നല്ലോ എന്നും ബിനു ചോദിച്ചു.

വൈക്കത്തെ ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട് തൊട്ടുകൂടായ്മക്കെതിരെ നടന്ന ഐതിഹാസിക സമരത്തോടനുബന്ധിച്ചാണ് ഗാന്ധിജി എത്തിയത്. അന്ന് ഇണ്ടംതുരുത്തി മനയിൽ അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചത് ചരിത്ര സംഭവമാണ്. തുടർന്ന് നടന്ന ശക്തമായ പോരാട്ടങ്ങളുടെ അവശേഷിക്കുന്ന ചരിത്ര സ്മാരകമായി മന മാറുകയായിരുന്നു.

ഇതോടെയാണ് സർക്കാർ തന്നെ മന ഏറ്റെടുത്ത് സ്മാരകമാക്കണം എന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടത്. ഏതായാലും മന സർക്കാരിന് വിട്ടുകൊടുക്കാൻ തയ്യാറല്ല എന്ന് സി.പി.ഐ. പറഞ്ഞതോടെ ബി.ജെ.പി. നിലപാട് ഇനി നിർണായകമാണ്. മന ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് സമരരംഗത്തേക്ക് ബി.ജെ.പി. കടക്കാനുള്ള സാധ്യത ഏറെയാണ്.

ഇന്നലെ സി.പി.ഐ. കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആണ് അഡ്വക്കറ്റ് വി.ബി. ബിനു തെരഞ്ഞെടുക്കപ്പെട്ടത്. ഇതിന് പിന്നാലെയാണ് കെ. സുരേന്ദ്രനെതിരെ നിലപാട് വ്യക്തമാക്കി ബിനു രംഗത്ത് വന്നത്. സിപിഐയിൽ നടന്ന തെരഞ്ഞെടുപ്പിനെ വി.ബി. ബിനു ന്യായീകരിച്ചു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത് ഭരണഘടനാപരമായാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സിപിഐയിൽ ഉപരിഘടകത്തിന്റെ നിർദേശം നടപ്പാക്കണം എന്നില്ല. സംസ്ഥാന സെന്ററിന്റെ കൂടി നിർദേശം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് നടന്നതിൽ അസ്വാഭാവികത ഇല്ല എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കോട്ടയം പ്രസ് ക്ലബ് നടത്തിയ മുഖാമുഖം പരിപാടിയിലാണ് വിവിധ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി  സി.പി.ഐ. കോട്ടയം ജില്ലാ സെക്രട്ടറി രംഗത്ത് വന്നത്.

സിപിഐയെ സംബന്ധിച്ച്  ഏറെ സ്വാധീനമുള്ള സ്ഥലം കൂടിയാണ് കോട്ടയം ജില്ലയിലെ വൈക്കം. ചെത്തു തൊഴിലാളികൾ അടക്കം ഏറെ പാർട്ടി പ്രവർത്തകർ ഉള്ള സ്ഥലം കൂടിയാണ് ഇത്. അവിടെ മന വിട്ടു നൽകി വിട്ടുവീഴ്ച ചെയ്യാൻ സി.പി.ഐ. തയ്യാറാകില്ല എന്നുകൂടി ഇതോടെ വ്യക്തമായിക്കഴിഞ്ഞു.
Published by:user_57
First published: