കാസർഗോഡ്: മുൻ മന്ത്രിയും സിപിഐ സംസ്ഥാന അസി. സെക്രട്ടറിയുമായ ഇ. ചന്ദ്രശേഖരനെ എംഎൽഎയെ ആക്രമിച്ച കേസിൽ സിപിഎം സാക്ഷികൾ മൊഴിമാറ്റിയതിനെതിരെ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു. കേസിൽ ആർഎസ്എസ്,ബിജെപി പ്രവർത്തകരെ രക്ഷിക്കണമെന്ന സിപിഎം നിലപാട് പരിഹാസ്യമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ആക്രമണം നടത്തിയ 12 ബി.ജെ.പി, ആർ.എസ്.എസ്. പ്രവർത്തകർക്കെതിരെയുളള കേസ് കോടതിയിൽ വിചാരണയ്ക്ക് എത്തിയപ്പോൾ ചന്ദ്രശേഖരനോടൊപ്പം പരുക്ക്പറ്റിയ സി.പി.എം നേതാവ് ഉൾപ്പടെയുള്ള എല്ലാ സി.പി.എം പ്രവർത്തകരായ സാക്ഷികളും മൊഴി മാറ്റി പറഞ്ഞു. തുടർന്ന് കേസിലെ പ്രതികളെ വെറുതെ വിട്ടിരുന്നു. സി..പി.എം. സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്നം കാണുമെന്ന് കരുതുമെന്ന് കുറിച്ചുകൊണ്ടാണ് പ്രകാശ് ബാബു ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
2016 മേയ് 19-ന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുശേഷം കാഞ്ഞങ്ങാട് മാവുങ്കാലിൽ ആഹ്ളാദപ്രകടനത്തിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ചന്ദ്രശേഖരന്റെ ഇടത് കൈയെല്ലിന് പരിക്കേറ്റിരുന്നു. പരിക്കേറ്റ കൈയുമായാണ് ചന്ദ്രശേഖരൻ ഒന്നാം പിണറായി സർക്കാറിൽ റവന്യൂ മന്ത്രിയായി ചുമതലയേറ്റത്.
ചന്ദ്രശേഖരനൊപ്പം ജീപ്പിലുണ്ടായിരുന്ന സി.പി.എം. ജില്ലാ കമ്മിറ്റിയംഗം ടി.കെ.രവി 2022 നവംബര്‍ 28-ന് നടന്ന വിചാരണയ്ക്കിടെയാണ് കൂറുമാറിയത്. മടിക്കൈ സൗത്ത് ലോക്കല്‍ കമ്മിറ്റിയംഗം അനില്‍ ബങ്കളമാണ് മൊഴിമാറ്റിയ മറ്റൊരാള്‍. തെളിവുകളുടെ അഭാവത്തില്‍ പ്രതികളായിരുന്ന 12 പേരെയും കോടതി വെറുതേ വിടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.