ഇടുക്കി: കേരള പൊലീസിനെതിരെ സമരവുമായി സിപിഐ ഇന്ന് തെരുവിൽ. കസ്റ്റഡി കൊലപാതകത്തില്‍ എസ്പിയെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. പ്രാകൃത പൊലീസ് മുറകളിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയാണ് സി പി ഐയുടെ പ്രതിഷേധ സമരം. നിലവിലെ പോലീസ് രീതി ഇടതു നയമല്ലെന്ന് വ്യക്തമാക്കിയാണ് സിപിഐയുടെ മാർച്ച്.
അതിനിടെ രാജ് കുമാറിനെ ഉരുട്ടാൻ ഉപയോഗിച്ച ലാത്തികൾ നെടുങ്കണ്ടം സ്റ്റേഷനിൽ നിന്ന് കണ്ടെടുത്തു.രണ്ടായി മുറിഞ്ഞ നിലയിലായിരുന്നു ഒരു ലാത്തി. രാജ് കുമാറിന്റെ കണ്ണിൽ പ്രയോഗിച്ചതെന്നു കരുതുന്ന കുരുമുളകു സ്പ്രേയുടെ ഒഴിഞ്ഞ കുപ്പിയും പച്ചമുളക് അരയ്ക്കാൻ ഉപയോഗിച്ച കല്ലും തിരിച്ചറിഞ്ഞിട്ടുണ്ട്.
കേസിൽ റിമാൻഡിലുള്ള എസ് ഐ സാബു, സി പി ഒ സജീവ് ആന്റണി എന്നിവരെ ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. വനിതാ പൊലീസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ ഉള്ളവരെ കേസില്‍ പ്രതിചേർക്കാനും തീരുമാനമായിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.