തിരുവനന്തപുരം: ശബരിമല വിഷത്തില്‍ വിശ്വാസി സമൂഹത്തിന്റെ പ്രതികരണം മുന്‍കൂട്ടി കാണാന്‍ എല്‍ഡിഎഫിന് കഴിഞ്ഞില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ശരിയാണ്. ഭരണഘടനയ്ക്കു മേല്‍ വിശ്വാസത്തെ സ്ഥാപിക്കാന്‍ ഇടതുമുന്നണിക്കു കഴിയില്ല. തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്തി ആവശ്യമായ തിരുത്തല്‍ വരുത്തുമെന്നും കാനം വ്യക്തമാക്കി.
കാര്‍ട്ടൂണ്‍ അവാര്‍ഡ് വിവാദത്തില്‍ സാംസ്കാരിക വകുപ്പുമന്ത്രിയെയും കാനം രൂക്ഷമായി വിമര്‍ശിച്ചു. ലളിതകലാ അക്കാദമി സ്വതന്ത്ര സ്ഥാപനമാണ്. അതില്‍ ഇടപെടാന്‍ ഒരു മന്ത്രിക്കും അധികാരമില്ല. സിനിമാ അവാര്‍ഡ് തീരുമാനിച്ച് വിവാദമായാല്‍ അത് മാറ്റിപ്പറയുമോയെന്നും കാനം ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.