'പൂതനയാണോ കംസനാണോ പരാജയത്തിന് കാരണമെന്ന് ഇപ്പോൾ പറയാനാകില്ല'; കാനം
താഴേത്തട്ടിലുള്ള കണക്കുകള്‍ പരിശോധിച്ച് ഇടതു മുന്നണി നേതൃത്വം പരാജയ കാരണം വിലയിരുത്തും.

kanam rajendran
- News18 Malayalam
- Last Updated: October 25, 2019, 5:36 PM IST
കണ്ണൂർ: അരൂരിൽ ഇടതു സ്ഥാനാർഥിയുടെ പരാജയം അപ്രതീക്ഷിതമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പൂതനയാണോ കംസനാനാണോ പരാജയത്തിന് കാരണമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
താഴേത്തട്ടിലുള്ള കണക്കുകള്‍ പരിശോധിച്ച് ഇടതു മുന്നണി നേതൃത്വം പരാജയ കാരണം വിലയിരുത്തും. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തിന് ഇടത്പക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നതെന്നും കാനം രാജേന്ദ്രന് പറഞ്ഞു. അതേസമയം മന്ത്രി ജി സുധാകരന്റെ പൂതനാ പരാമർശം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയതിനു പിന്നാലെയാണ് കാനത്തിന്റെ പ്രതികരണം. എന്നാൽ പൂതന പരാമര്‍ശം ബാധിച്ചില്ലെന്നായിരുന്നു മന്ത്രി ജി സുധാകരന്റെ നിലപാട്. അരൂരിലെ പരാജയത്തില്‍ ജി സുധാകരന് പൊട്ടിത്തെറിച്ചു. തോല്‍വിയുടെ കാരണം എന്താണെന്ന് തനിക്കും സജി ചെറിയാന് എംഎല്‍എയ്ക്കും വ്യക്തമായി അറിയാം. കായലോരങ്ങളില്‍ നിന്നും കടല്‍ത്തീരങ്ങളില്‍ നിന്നും വോട്ട് കുറഞ്ഞതിന്റെ കാരണം പരിശോധിക്കണം. തോല്‍വിയുടെ കാരണം എന്താണെന്നു പറയിപ്പിക്കാതിരിക്കുകയാണ് നല്ലതെന്നും സുധാകരന് പറഞ്ഞു.
Also Read അരൂരിൽ 'പൂതന' തിരിച്ചടിയായെന്ന് സിപിഎം; തോൽവിയുടെ കാരണം പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ജി സുധാകരൻ
താഴേത്തട്ടിലുള്ള കണക്കുകള്‍ പരിശോധിച്ച് ഇടതു മുന്നണി നേതൃത്വം പരാജയ കാരണം വിലയിരുത്തും. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തിന് ഇടത്പക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നതെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
Also Read അരൂരിൽ 'പൂതന' തിരിച്ചടിയായെന്ന് സിപിഎം; തോൽവിയുടെ കാരണം പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ജി സുധാകരൻ