തിരുവനന്തപുരം: യുഡിഎഫിൽ നിന്ന് പുറത്താക്കപ്പെട്ട ജോസ് കെ മാണി വിഭാഗത്തെ ഇടതുമുന്നണിയിൽ എത്തിക്കാൻ സിപിഎം ശ്രമം തുടരവെ വീണ്ടും എതിർപ്പറിയിച്ച് സിപിഐ. കേരള കോൺഗ്രസ് ജോസിന്റെ സ്വാധീനം പാലായിൽ കണ്ടതാണെന്നും കേരള കോണ്‍ഗ്രസിന്റെ സഹായമില്ലാതെ ഇടതുമുന്നണിക്ക് കേരളത്തില്‍ തുടര്‍ഭരണം കിട്ടുമെന്നും ഇനി അത് നശിപ്പിക്കാതിരുന്നാല്‍ മതിയെന്നും കാനം രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷം വന്നതു കൊണ്ട് എല്‍ഡിഎഫിന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടാനില്ല. കേരള കോണ്‍ഗ്രസ് ജോസിന്റെ സ്വാധീനം നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ പാല നിയോജക മണ്ഡലത്തില്‍ തെളിയിച്ചതാണ്. ക്രൈസ്തവ വോട്ടുകള്‍ ആരുടെയും കൈയിലല്ല. ക്രൈസ്തവ വോട്ടുകള്‍ എല്‍ഡിഎഫിനും കിട്ടും എല്ലാവര്ക്കും കിട്ടും. ആര്‍ക്കെങ്കിലും അതിലൊരു കുത്തക അവകാശപ്പെടാന്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കഴിയില്ലെന്നും കാനം പറഞ്ഞു.
കേരള കോണ്‍ഗ്രസ് മുന്നണിയിലേക്ക് വരേണ്ടതില്ലെന്ന് പറഞ്ഞിട്ടില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി, ഒരു പുതിയ ഘടകകക്ഷിയെ മുന്നണിയിലേക്ക് ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയോ അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. കേരള കോണ്‍ഗ്രസുമായുള്ളത് നയപരമായ തര്‍ക്കമാണെന്നും അല്ലാതെ കുടുംബതർക്കമല്ലെന്നും കാനം പറഞ്ഞു.
മുന്നണിയില്‍ സിപിഐക്ക് രണ്ടാംസ്ഥാനം നഷ്ടപ്പെടും എന്ന പേടിയാണോ എന്ന ചോദ്യത്തിന് പത്തൊമ്പതും രണ്ടും തമ്മില്‍ എത്രയാ വ്യത്യാസം എന്നായിരുന്നു കാനത്തിന്റെ മറുപടി. 'ഞങ്ങള്‍ക്ക് 19 എംഎല്‍എമാരുണ്ട്. ജോസിന് രണ്ട് എംഎല്‍എമാരുണ്ട്. എങ്ങനെയാണ് സിപിഐക്ക് രണ്ടാം സ്ഥാനം നഷ്ടമാവുകയെന്നും കാനം ചോദിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.