സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കൽ; എതിർപ്പുമായി സിപിഐ സർവീസ് സംഘടന
സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമാണെങ്കിൽ പെൻഷൻ പ്രായം വർധിപ്പിക്കുന്നതടക്കമുള്ള ബദൽ മാർഗങ്ങൾ സർക്കാർ പരിശോധിക്കണമെന്നും ജോയിന്റ് കൗൺസിൽ ആവശ്യപ്പെടുന്നു.

News18 Malayalam
- News18 Malayalam
- Last Updated: September 19, 2020, 6:33 AM IST
തിരുവനന്തപുരം: സര്ക്കാര് ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സിപിഐ സര്വീസ് സംഘടന രംഗത്ത്. ഓർഡിനൻസിലൂടെ ശമ്പളം കവർന്നെടുക്കുന്നത് കീഴ്വഴക്കമാകുന്നത് അംഗീകരിക്കാനാകില്ലെന്ന് ജോയിന്റ് കൗൺസിൽ കുറ്റപ്പെടുത്തി.
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം വീണ്ടും ആറുമാസംകൂടി പിടിക്കുന്നതിനെതിരെയാണ് ജോയിന്റ് കൗൺസിൽ രംഗത്തെത്തിയിരിക്കുന്നത്. സംഘടനയുടെ സംസ്ഥാന നേതൃയോഗ തീരുമാനപ്രകാരമാണ് സർക്കാർ തീരുമാനത്തിനെതിരെ നിലപാടെടുത്തത്. Also Read- സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് തുടരും; ആറ് മാസം കൊണ്ട് പിടിക്കുന്നത് 36 ദിവസത്തെ വേതനം
ഓർഡിനൻസിലുടെ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് ഇടതുപക്ഷ സർക്കാരിന് ഭൂഷണമല്ല. ദുരന്തകാലത്തെല്ലാം സർക്കാർ ജീവനക്കാരും അധ്യാപകരും അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. യാത്രാ ചെലവുകളും മറ്റും വലിയതോതിൽ ഉയർന്നതിനാൽ ജീവിതചെലവ് ഉയർന്നത് ജീവനക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശമ്പളം പിടിക്കുന്നത് ശരിയല്ല. സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റി ജീവനക്കാരുമായി തുറന്ന ചർച്ചയ്ക്ക് സർക്കാർ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെടുന്നു.
സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമാണെങ്കിൽ പെൻഷൻ പ്രായം വർധിപ്പിക്കുന്നതടക്കമുള്ള ബദൽ മാർഗങ്ങൾ സർക്കാർ പരിശോധിക്കണമെന്നും ജോയിന്റ് കൗൺസിൽ ആവശ്യപ്പെടുന്നു.
വാർത്താക്കുറിപ്പ് വായിക്കാം.

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം വീണ്ടും ആറുമാസംകൂടി പിടിക്കുന്നതിനെതിരെയാണ് ജോയിന്റ് കൗൺസിൽ രംഗത്തെത്തിയിരിക്കുന്നത്. സംഘടനയുടെ സംസ്ഥാന നേതൃയോഗ തീരുമാനപ്രകാരമാണ് സർക്കാർ തീരുമാനത്തിനെതിരെ നിലപാടെടുത്തത്.