HOME » NEWS » Kerala » CPI SLAMS CPM FOR BEING BIASED IN ELECTING HEAD OF LOCAL BODY COUNCILS MM TV VVA

ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ സ്ഥാനം: സി.പി.എം. ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചെന്ന് വിമർശനം

അർഹമായ പദവികൾ വിട്ടു നൽകിയില്ലെങ്കിൽ അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ച് സി.പി.ഐ.

News18 Malayalam | news18-malayalam
Updated: December 29, 2020, 7:09 AM IST
ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ സ്ഥാനം: സി.പി.എം. ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചെന്ന് വിമർശനം
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: ജില്ലയിലെ ത്രിതല പഞ്ചായത്തുകളിൽ അധ്യക്ഷ സ്ഥാനങ്ങളിലേക്ക് ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ച സി.പി.എം. നടപടിക്കെതിരെ സി.പി.ഐ. അർഹമായ പദവികൾ വിട്ടു നൽകിയില്ലെങ്കിൽ അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാനാണ് തീരുമാനം.

ഗ്രാമ-ബ്ലോക്ക് -ജില്ലാ പഞ്ചായത്തുകളിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് മുപ്പതിനാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വൈസ് പ്രസിഡൻ്റ് സ്ഥാനം സി.പി.ഐ. ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ച്‌ ശൈലജാ ബീഗത്തെ സി.പി.എം. സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഇതാണ് സി.പി.ഐ.യെ ചൊടിപ്പിച്ചത്.



ജില്ലയിൽ അഞ്ച് ഗ്രാമ പഞ്ചായത്തുകിൽ പ്രസിഡൻ്റ് സ്ഥാനം സി.പി.ഐ.ക്കായിരുന്നു. ഇത്തവണ ആറിടത്ത് അധ്യക്ഷ സ്ഥാനവും മറ്റിടങ്ങളിൽ അർഹമായ പരിഗണയും എന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് തീരുമാനിച്ചു. 14 പഞ്ചായത്തുകളിൽ മാത്രമാണ് സി.പി.എമ്മിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ളത്. തിരുവനന്തപുരം നഗരസഭയിൽ ഒരു ടേം മേയർ സ്ഥാനം നൽകണമെന്നും സി.പി.ഐ. ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും സി.പി.എം. അംഗീകരിച്ചിട്ടില്ല.

നെടുമങ്ങാട് നഗരസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പിലാണ് സി.പി.ഐക്കെതിരേ സി.പി.എം. സ്ഥാനാർഥിയെ നിർത്തിയത്. സി.പി.ഐ. സ്ഥാനാർഥിയെ പരാജയപ്പെടുത്തിയ സി.പി.എം. നടപടി പാർട്ടിയെ അപമാനിക്കലാണെന്ന് സി.പി.ഐ. എക്സിക്യൂട്ടീവ് വിലയിരുത്തി. ഇതിനെതിരെ ഇടതുമുന്നണി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകും. സി.പി.ഐ.യുടെ പ്രതിഷേധത്തെ തുടർന്ന് ഉപാധ്യക്ഷനോട് രാജി വയ്ക്കാൻ സി.പി.എം. നിർദേശിച്ചിട്ടുണ്ട്.
Published by: user_57
First published: December 29, 2020, 7:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories