നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമലയില്‍ അനാവശ്യ തിടുക്കം; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സി.പി.ഐ

  ശബരിമലയില്‍ അനാവശ്യ തിടുക്കം; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സി.പി.ഐ

  News18 Malayalam

  News18 Malayalam

  • Last Updated :
  • Share this:
   തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനവിധി നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനാവശ്യ തിടുക്കം കാട്ടിയെന്ന വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന കൗണ്‍സില്‍.

   വേണ്ടത്ര കൂടിയാലോചനകളില്ലാതെ വിധി നടപ്പാക്കാന്‍ ശ്രമിച്ചത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയ്ക്കിടയാക്കിയെന്നും കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

   മണ്ഡല കാലത്ത് നട തുറക്കുന്നതിനു മുന്നോടിയായി സന്നിധാനത്ത് വനിതാ പൊലീസിനെ നിയോഗിക്കുമെന്ന് ഡി.ജി.പി പരസ്യമായി പറഞ്ഞത് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താതെ വിധി നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രി അനാവശ്യ തിടുക്കം കാട്ടിയെന്നും കൗണ്‍സില്‍ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

   ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ പ്രവേശിപ്പിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അതിനെതിരായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരസ്യമായി അഭിപ്രായപ്പെട്ടത് ഇടതുപക്ഷ അനുഭാവികള്‍ക്കിടയില്‍ പോലും ആശയക്കുഴപ്പമുണ്ടാക്കിയെന്നും യോഗം വിമര്‍ശിച്ചു.

   അതേസമയം കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നതും സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണ നല്‍കുന്നതുമാണ്.

   First published:
   )}