നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മൂവാറ്റുപുഴ നഷ്‌പ്പെടാന്‍ കാരണം എല്‍ദോ എബ്രഹാമിന്റെ ആഢംബര വിവാഹം; സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം

  മൂവാറ്റുപുഴ നഷ്‌പ്പെടാന്‍ കാരണം എല്‍ദോ എബ്രഹാമിന്റെ ആഢംബര വിവാഹം; സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം

  ജില്ലാ സെക്രട്ടറി കൂടിയായ പി.രാജുവാണ് തോൽവിക്ക് അസാധാരണ കാരണം കണ്ടെത്തി സംസ്ഥാന കൗൺസിലിൽ അവതരിപ്പിച്ചത്

  എല്‍ദോ എബ്രഹാം

  എല്‍ദോ എബ്രഹാം

  • Share this:
  തിരുവനന്തപുരം: സിറ്റിംഗ് സീറ്റായ മൂവാറ്റുപുഴയില്‍ തോൽക്കാൻ കാരണം എംഎൽഎയായിരുന്ന എൽദോ എബ്രഹാമിന്റെ ആഢംബര വിവാഹമെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം. ജില്ലാ സെക്രട്ടറി കൂടിയായ പി.രാജുവാണ് തോൽവിക്ക് അസാധാരണ കാരണം കണ്ടെത്തി സംസ്ഥാന കൗൺസിലിൽ അവതരിപ്പിച്ചത്. എൽദോ എബ്രഹാമിന്റേത് ആഢംബര വിവാഹമായിരുന്നു.

  വിവാഹം ലളിതമാക്കണമെന്ന് പാർട്ടി എൽദോയ്ക്ക നിർദേശം നൽകിയതാണ്. എന്നാൽ സ്ഥാനാർഥി പാർട്ടി നിർദേശം മാനിച്ചില്ല. എംഎൽഎയുടെ ആർഭാടം വിവാഹം ജനങ്ങൾക്കിടയിൽ ചർച്ചയായെന്നും ഇതും പരാജയ കാരമായി മാറിയെന്നും എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു സംസ്ഥാന കൗൺസിലിൽ അഭിപ്രായപ്പെട്ടു.

  2016ൽ പ്രമുഖ കോൺഗ്രസ് നേതാവും സിറ്റിംഗ് എംഎൽഎയുമായിരുന്ന ജോസഫ് വാഴയ്ക്കനെ 9375 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് യുവനേതാവായ എൽദോ എബ്രഹാം മൂവാറ്റുപുഴ സീറ്റ് പിടിച്ചെടുത്തത്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ തന്നെ മാത്യു കുഴൽനാടനോട് 6161 വോട്ടുകൾക്കായിരുന്നു എൽദോയുടെ പരാജയം. സംസ്ഥാനമൊട്ടാകെ ഇടതു തരംഗം ആഞ്ഞു വീശിയിട്ടും മൂവാറ്റുപുഴയിൽ സിറ്റിംഗ് സീറ്റ് നഷ്ടമായത് വലിയ തിരിച്ചടിയായാണ് സിപിഐ നേതൃത്വം കാണുന്നത്.

  എണ്ണിച്ചുട്ട അപ്പം പോലെ 17 സീറ്റ്; വളർച്ച  പോരെന്ന് നേതാക്കൾ

  നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വലിയ വിജയം ഉണ്ടായിട്ടും അതിനൊത്ത നേട്ടം സിപിഐക്ക് ഉണ്ടായിട്ടില്ലെന്ന് വിമർശനം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 19 സീറ്റ് എന്നത് ഇത്തവണ 17 ആയി കുറഞ്ഞു. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ കുറവ് സീറ്റുകളിൽ മത്സരിച്ചിട്ടും കൂടുതൽ സീറ്റുകളിൽ ജയിക്കാൻ സിപിഎമ്മിനു കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലും കഴിഞ്ഞ തവണത്തെക്കാൾ കുറവ് സീറ്റൂകളാണ് സിപിഐക്ക് ലഭിച്ചത്.

  തദ്ദേശ തരെഞ്ഞെടുപ്പിലേതും മോശം പ്രകടനമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐക്കുണ്ടായത്. എന്തുകൊണ്ട് സിപിഎമ്മിനെപ്പോലെ നേട്ടം സിപിഐക്കുണ്ടാകുന്നില്ലെന്നും അംഗങ്ങൾ സംസ്ഥാന കൗൺസിലിൽ ചോദിച്ചു. 40 വർഷമായി കൈവശം വച്ചിരിക്കുന്ന സീറ്റുകളിൽ പോലും ജയിക്കാനാകാത്തത് ഗൗരവത്തോടെ കാണണം. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും പരാജയപ്പെട്ടു. സിറ്റിംഗ് സീറ്റുകൾ കൈമോശം വന്നത് ഗൗരവത്തോടെ കാണണം. തോൽവിയുടെ കാരണങ്ങൾ പരിശോധിച്ച് തിരുത്തൽ നടപടികൾ സ്വീകരിക്കണം.

  വിഭാഗീയ പ്രശ്നങ്ങൾ പലയിടത്തും പരാജയത്തിന് കാരണമായെന്നും വിമർശനം ഉയർന്നു. പറവൂരിലേയും മൂവാറ്റുപുഴയിലേയും തോൽവിയിൽ അന്വേഷണം വേണമെന്നും സംസ്ഥാന കൗൺസിലിൽ ആവശ്യം ഉണ്ടായി. പറവൂരിൽ സ്ഥാനാർഥിയുടെ ജാതി പറഞ്ഞ് വോട്ടു തേടാൻ ശ്രമിച്ചു. വർഗീയ ധ്രൂവീകരണം ഉണ്ടാക്കി ജയിക്കാനുള്ള ശ്രമമാണ് ഇവിടെ തിരിച്ചടി ആയതെന്നും വിമർശമുണ്ടായി. ഇത്തരം കാര്യങ്ങൾ പരിശോധിച്ചും പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയവർക്കെതിരേ നടപടി എടുത്തും മുന്നോട്ടു പോകണമെന്നും സംസ്ഥാന കൗൺസിലിൽ നേതാക്കൾ അഭിപായപ്പെട്ടു.
  Published by:Jayesh Krishnan
  First published: