• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

CPI സംസ്ഥാന കൗൺസിലിൽ വാക്കേറ്റം

കൊല്ലം ജില്ലാ സെക്രട്ടറിയെ മാറ്റിയതിനെ ചൊല്ലി നേതാക്കൾ നേർക്കുനേർ

news18
Updated: February 12, 2019, 11:24 PM IST
CPI സംസ്ഥാന കൗൺസിലിൽ വാക്കേറ്റം
cpi
news18
Updated: February 12, 2019, 11:24 PM IST
തിരുവനന്തപുരം: സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയെ മാറ്റിയതിനെച്ചൊല്ലി സംസ്ഥാന കൗണ്‍സിലില്‍ വാക്കേറ്റം. കൊല്ലത്തു നിന്നുള്ള നേതാക്കള്‍ തീരുമാനത്തെ ശക്തമായി എതിര്‍ത്തു. അഭിപ്രായ വ്യത്യാസം ജില്ലാ കൗണ്‍സിലില്‍ പ്രകടിപ്പിച്ചാല്‍ മതിയെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മറുപടി നല്‍കി.

രണ്ടു തവണ സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടിട്ടും ജില്ലാ സെക്രട്ടറിയെ മാറ്റാന്‍ കൊല്ലം ജില്ലാ കൗണ്‍സില്‍ തയാറായിരുന്നില്ല. തുടര്‍ന്ന് തിങ്കളാഴ്ച ചേര്‍ന്ന എക്‌സിക്യൂട്ടീവ് മുല്ലക്കര രത്‌നാകരന് താത്കാലിക ചുമതല നല്‍കി. ഇതാണ് കൊല്ലത്തു നിന്നുള്ള നേതാക്കളെ പ്രകോപിപ്പിച്ചത്. പിഎസ് സുപാലും ആര്‍ രാമചന്ദ്രനും ശക്തമായ വിയോജിപ്പ് അറിയിച്ചു. ജില്ലാ സെക്രട്ടറിയെ കെട്ടിയിറക്കുകയാണെന്നും ഏകപക്ഷീയ തീരുമാനം അംഗീകരിക്കില്ലെന്നും സുപാല്‍ പറഞ്ഞു. മുല്ലക്കരയെ താത്കാലിക സെക്രട്ടറിയാക്കിയത് ഇതിനുവേണ്ടിയാണെന്നും സുപാല്‍ കുറ്റപ്പെടുത്തി. ഇതിനെ മുല്ലക്കര ചോദ്യം ചെയ്തതോടെ ഇരുവരുമായി വാക്കേറ്റമായി.

ജില്ലാ കൗണ്‍സിലില്‍ ഭൂരിപക്ഷം തനിക്കൊപ്പമാണെന്ന് അനിരുദ്ധനും പറഞ്ഞു. സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനം നടപ്പാക്കുമെന്നും ഭിന്നത ഉള്ളവര്‍ അക്കാര്യം ജില്ലാ കൗണ്‍സിലില്‍ പറഞ്ഞാല്‍ മതിയെന്നും കാനം നിലപാടെടുത്തു. ബുധനാഴ്ച ചേരുന്ന ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന നേതൃത്വം തീരുമാനം നടപ്പാക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കും. ഇതിനെതിരേ ശക്തമായി രംഗത്തുവരാനാണ് ജില്ലയിലെ പ്രബല വിഭാഗത്തിന്റെ തീരുമാനം.

First published: February 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626