KSEB Bill വൈദ്യുതി ബില്ലിനെതിരേ CPI; പരാതികൾ സർക്കാർ പരിശോധിക്കണമെന്ന് സംസ്ഥാന എക്സിക്യൂട്ടീവ്

KSEB Bill ബില്ലിൽ അപാകത ഉണ്ടെങ്കിൽ അത് പരിശോധിക്കാൻ കെഎസ്ഇബി തയാറാകണമെന്ന് സിപിഐ

News18 Malayalam | news18-malayalam
Updated: June 17, 2020, 6:09 PM IST
KSEB Bill വൈദ്യുതി ബില്ലിനെതിരേ CPI; പരാതികൾ സർക്കാർ പരിശോധിക്കണമെന്ന് സംസ്ഥാന എക്സിക്യൂട്ടീവ്
cpi
  • Share this:
തിരുവനന്തപുരം: കെഎസ്ഇബിയുടെ ബില്ലിംഗ് സമ്പ്രദായത്തിനെതിരെ സർക്കാരിൽ നിന്ന് തന്നെ എതിർപ്പ് ഉയരുന്നു. ബില്ലുമായി ബന്ധപ്പെട്ട പരാതികൾ സർക്കാർ പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ബില്ലിൽ അപാകത ഉണ്ടെങ്കിൽ അത് പരിശോധിക്കാൻ കെഎസ്ഇബി തയാറാകണം. ഇക്കാര്യം ആവശ്യപ്പെടുന്ന പ്രമേയം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് പാസാക്കി.

അടച്ചിട്ട വീടുകളിൽ പോലും വൻതുക ബില്ലായി ലഭിച്ചെന്ന പരാതികൾ ഉണ്ട്. ഇതു പരിശോധിക്കാൻ കെഎസ്ഇബിക്ക് സർക്കാർ നിർദ്ദേശം നൽകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. ബില്ലുമായി ബന്ധപ്പെട്ട നിരവധി പരാതികൾ ഉയരുന്നുണ്ട്. ഇതിൽ കഴമ്പുണ്ടോ എന്ന് സർക്കാർ പരിശോധിക്കണം. ഇതാണ് സിപിഐയുടെ ആവശ്യം.

TRENDING:Corona-Lockdown effect | എഞ്ചിനിയർമാരും ബിരുദധാരികളും തൊഴിലുറപ്പ് പദ്ധതിയിൽ ജോലിക്കിറങ്ങി [NEWS]India-China Border Violence| ലഡാക്കിലെ സംഘർഷം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി [NEWS] വിമാനങ്ങളിലെത്തുന്ന പ്രവാസികൾക്കെല്ലാം കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ [NEWS]
അതിരപ്പിള്ളി വൈദ്യുതി പദ്ധതിക്കു പിന്നാലെ ഒരു വിഷയത്തിൽ കൂടി സിപിഎമ്മിനു ഭിന്നമായ നിലപാടിലെത്തുകയാണ് സിപി ഐ. കെഎസ്ഇബിയുടെ ബില്ലിംഗ് സമ്പ്രദായത്തിൽ  തെറ്റില്ലെന്നും അമിത ഉപയോഗമാണ് ബിൽ വർദ്ധിക്കാൻ കാരണം എന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ പറഞ്ഞത് എന്നാൽ സിപിഐ ഈ നിലപാട് അംഗീകരിക്കുന്നില്ല. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ അമിത വൈദ്യുതി ബില്ലിനെതിരായ പ്രതിഷേധം ശക്തമാക്കുകയാണ്. സിപിഐ കൂടി ആ നിലപാടിലേക്ക് എത്തുന്നത് സർക്കാരിന് ക്ഷീണമാണ്.
First published: June 17, 2020, 6:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading