മുൻ എംഎല്‍എ പി എസ് സുപാലിനും ആർ രാജേന്ദ്രനുമെതിരേ നടപടിയെടുക്കാൻ സിപിഐ

കൊല്ലം ജില്ലാ ഘടകത്തിലെ വിഭാഗീയതയുമായി ബന്ധപ്പെട്ടാണ് നടപടി. അടുത്തമാസം ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ നടപടി തീരുമാനിക്കും.

News18 Malayalam | news18-malayalam
Updated: September 25, 2020, 6:45 AM IST
മുൻ എംഎല്‍എ പി എസ് സുപാലിനും ആർ രാജേന്ദ്രനുമെതിരേ നടപടിയെടുക്കാൻ സിപിഐ
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആയ പി എസ് സുപാലിനും ആർ രാജേന്ദ്രനുമെതിരേ നടപടിയെടുക്കാൻ സിപിഐ  സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം. കൊല്ലം  ജില്ലാ ഘടകത്തിലെ വിഭാഗീയതയുമായി ബന്ധപ്പെട്ടാണ് നടപടി. അടുത്തമാസം  ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ നടപടി തീരുമാനിക്കും.

ലൈബ്രറി കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കൊല്ലം ജില്ലാ കൗൺസിലിലെ വിഭാഗീയത രൂക്ഷമായത്.  ഇതുമായി ബന്ധപ്പെട്ട തർക്കം കൈയാങ്കളിയുടെ വക്കിലെത്തിയിരുന്നു. തുടർന്ന്  ലൈബ്രറി കൗൺസിൽ തെരഞ്ഞെടുപ്പ് പാതിവഴിക്ക് ഉപേക്ഷിക്കേണ്ടി വന്നു .

പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ഇരുവരോടും സംസ്ഥാന എക്സിക്യൂട്ടീവ് വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടാണ് നടപടി. സുപാലിൻ്റെയും രാജേന്ദ്രന്റേയും നടപടി പാർട്ടി അച്ചടക്കത്തിന് ചേർന്നതാ യിരുന്നില്ലെന്ന് എക്സിക്യൂട്ടീവിൽ വിമർശനം ഉയർന്നു. ഉചിതമായ നടപടി വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

നടപടി അടുത്തമാസം ഏഴ്, എട്ട്തീയതികളിൽ നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗം തീരുമാനിക്കും. നേരത്തെ തന്നെ കൊല്ലം ജില്ലാ കൗൺസിലിലെ വിഭാഗീയതയും നേതാക്കൾ തമ്മിലുള്ള ശത്രുതയും പാർട്ടി നേതൃത്വത്തിന് തലവേദനയായിരുന്നു. ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എൻ.അനിരുദ്ധനു  പകരം ജില്ലാസെക്രട്ടറിയെ കണ്ടെത്താനും ഇതുവരെ കഴിഞ്ഞിട്ടില്ല.   അഭിപ്രായ സമന്വയം ഉണ്ടാകാത്തതാണ് കാരണം.

ആദ്യം മുല്ലക്കര രത്നാകരനും ഇപ്പോൾ കെ.ആർ ചന്ദ്രമോഹനും ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുകയാണ്. വിഭാഗീയത രൂക്ഷമായ ജില്ലാ കൗൺസിൽ പിരിച്ചുവിടണമെന്നും  സംസ്ഥാന എക്സിക്യൂട്ടീവിൽ ആവശ്യമുയർന്നു. സമ്മേളനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട കൗൺസിൽ പിരിച്ചുവിടുന്നത്  സംഘടനാപരമായി ശരിയല്ലെന്ന് നേതൃത്വം അഭിപ്രായപ്പെട്ടു.പ്രശ്നം പരിഹരിക്കാനാകാത്തത് സംസ്ഥാന നേതൃത്വത്തിൻ്റെ പിടിപ്പുകേടാണെന്നും വിമർശനം ഉണ്ടായി.  ജില്ലാ കൗൺസിൽ ചേർന്ന് വൈകാതെ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കുമെന്ന് നേതൃത്വം വ്യക്തമാക്കി.
Published by: Gowthamy GG
First published: September 25, 2020, 6:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading