തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കെ.എം മാണ് സ്മാരകത്തിനു വേണ്ട അഞ്ച് കോടി രൂപ വകയിരുത്തിയതിനെ ന്യായീകരിച്ച് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. പാലായിലെ മാണി ഫൗണ്ടേഷൻ അവശ്യപ്പെട്ടതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോഴും സ്മാരകത്തിന് പണം അനുവദിച്ചത്. ദീർഘകാലം മന്ത്രിയായ വ്യക്തി എന്ന നിലയിൽ മാണിക്ക് സ്മാരകമുണ്ടാകുന്നതിൽ അനൗചിത്യമില്ല. കേരളത്തിൽ മരിച്ചാൽ തീരുന്ന പാപങ്ങളെയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മാണിക്ക് സ്മാരകം നിര്‍മിക്കുന്നതില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടെങ്കിലും പ്രശ്‌നമില്ലെന്ന് മന്ത്രി തോമസ് ഐസക്കും പ്രതികരിച്ചിരുന്നു. സ്മാരകം അനിവാര്യമെന്നും കേരളരാഷ്ട്രീയത്തില്‍ കെ.എം മാണിയുടെ സ്ഥാനം നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.