തിരുവനന്തപുരം : ആചാരസംരക്ഷണത്തിനായി ശബരിമല സമരസമിതി നടത്തുന്ന അയ്യപ്പജ്യോതി പരിപാടിക്ക് സിപിഐയുടെ പിന്തുണ. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമാണിതെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം.
അതേസമയം സ്ത്രീപ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡിനെ പിന്തുണക്കുന്ന നിലപാടാണ് കാനം സ്വീകരിച്ചത്. ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ പറ്റിയ സാഹചര്യമില്ലെന്ന ദേവസ്വം ബോർഡ് നിലപാടിൽ അപാകതയില്ലെന്നാണ് അദ്ദേഹം അറിയിച്ചത്.
എല്ലാപ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുക എന്നത് സർക്കാരിന്റെ അജണ്ടയല്ല. എന്നാൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ ഭരണഘടനാപരമായ ബാധ്യതയുണ്ട്. പക്ഷെ അത് നൂറു ശതമാനം വിജയിക്കണമെന്നില്ലെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ കാനം വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.