പത്തനംതിട്ട: കൊടുമണ്ണില്‍ സിപിഐ (CPI) നേതാക്കള്‍ക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനം. അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സിപിഐ നേതാക്കളെ ആക്രമിച്ചത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
സി.പി.ഐ. മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം എന്‍.കെ. ഉദയകുമാര്‍, എല്‍.സി. സെക്രട്ടറി സുരേഷ് ബാബു എന്നിവര്‍ക്കാണ് ക്രൂരമായ മര്‍ദനമേറ്റത്. ബാങ്ക് തിരഞ്ഞെടുപ്പിനിടെ പ്രദേശത്ത് സി.പി.ഐസി.പി.എം. സംഘര്‍ഷം ഉടലെടുത്തിരുന്നു. വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തവര്‍ വോട്ട് ചെയ്യാനെത്തിയത് സി.പി.ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുണ്ടായത്.
കഴിഞ്ഞ തിങ്കളാഴ്ച സിപിഐ, എഐവൈഎഫ് നേതാക്കളുടെ വീടുകള്‍ക്ക് നേരെ അക്രമം ഉണ്ടായി. യുവജന സംഘടന നേതാക്കള്‍ തമ്മില്‍ സമൂഹ മാധ്യമങ്ങളുലൂടെയും വെല്ലുവിളികളുണ്ടായി. സംഭവത്തില്‍ പോലീസ് രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നതായി സി.പി.ഐ. ആരോപിച്ചിരുന്നു.
ജില്ലാ സെക്രട്ടറി ജയന് അടക്കമുള്ളവര്‍ പാലീസിനെതിരേ രംഗത്തുവന്നു. ഇതിനുപിന്നാലെയാണ് ഡി.വൈ.എഫ്.ഐക്കാര്‍ സി.പി.ഐ പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്. ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.