നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സിപിഎം ഇടത്തോട്ട് മുണ്ടുടുത്തവരെ അടിക്കാന്‍ ആഹ്വാനം ചെയ്ത പാര്‍ട്ടി'; മുസ്ലീങ്ങളുടെ വികാരങ്ങളെ മുതലെടുത്ത് നേട്ടമുണ്ടാക്കുന്നു: മുല്ലപ്പള്ളി

  'സിപിഎം ഇടത്തോട്ട് മുണ്ടുടുത്തവരെ അടിക്കാന്‍ ആഹ്വാനം ചെയ്ത പാര്‍ട്ടി'; മുസ്ലീങ്ങളുടെ വികാരങ്ങളെ മുതലെടുത്ത് നേട്ടമുണ്ടാക്കുന്നു: മുല്ലപ്പള്ളി

  സദ്ദാം ഹുസൈനെതിരെ പ്രസംഗിച്ചവരാണ് സി.പി.എം നേതാക്കള്‍. എന്നാല്‍ സദ്ദാം ഹുസൈനെ അമേരിക്ക തൂക്കിലേറ്റിയത് മുസ്ലിം സമുദായത്തെ വിഷമിപ്പിച്ചപ്പോള്‍ സി.പി.എം സദ്ദാമിന്റെ ആളുകളായി മാറി

  മുല്ലപ്പള്ളി രാമചന്ദ്രൻ

  മുല്ലപ്പള്ളി രാമചന്ദ്രൻ

  • News18
  • Last Updated :
  • Share this:
  കോഴിക്കോട്:  മുസ്ലീങ്ങളുടെ മൃദുല വികാരങ്ങളെ മുതലെടുത്ത് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് സി.പി.എം എക്കാലവും ശ്രമിച്ചതെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. പൗരത്വ നിയമത്തിനെതിരെയുള്ള പോരാട്ടവും അങ്ങിനെ തന്നെയാണ്. ഇക്കാര്യം മുസ്ലീങ്ങള്‍ തിരിച്ചറിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ശഹീന്‍ ബാഗ് സ്‌ക്വയറില്‍ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

  ' സദ്ദാം ഹുസൈനെതിരെ പ്രസംഗിച്ചവരാണ് സി.പി.എം നേതാക്കള്‍. എന്നാല്‍ സദ്ദാം ഹുസൈനെ അമേരിക്ക തൂക്കിലേറ്റിയത് മുസ്ലിം സമുദായത്തെ വിഷമിപ്പിച്ചപ്പോള്‍ സി.പി.എം സദ്ദാമിന്റെ ആളുകളായി മാറി. ബീഫ് ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചതും മുസ്ലീങ്ങളുടെ പിന്തുണ ലഭിക്കാന്‍ വേണ്ടിമാത്രമാണ്. പൗരത്വ നിയമത്തിനെതിരെ ശബ്ദിക്കുന്നവരുടെ വസ്ത്രം നോക്കിയാല്‍ തിരിച്ചറിയാമെന്ന് നരേന്ദ്ര മോദി അടുത്ത കാലത്താണ് പറഞ്ഞത്. എന്നാല്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നാദാപുരത്ത് ഇടത്തോട്ട് മുണ്ടുടുക്കുന്നവരെ നോക്കി അടിക്കണമെന്ന് പറഞ്ഞവരാണ് സി.പി.എം.

  ALSO READ: ജനസംഖ്യാ രജിസ്റ്ററിൽ അനുനയ നീക്കവുമായി കേന്ദ്രം; സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചർച്ച

  ശുഹൈബിനെയും ശുക്കൂറിനെയും ഒരു കാരണവുമില്ലാതെ കൊലപ്പെടുത്തി. കോഴിക്കോട് അലന്‍, താഹ എന്നീ മുസ്ലിം ചെറുപ്പക്കാര്‍ക്കെതിരെ യു.എ.പി.എ ചുമത്തി എന്‍.ഐ.എക്ക് എറിഞ്ഞുകൊടുത്തു. ഇതൊക്കെ ചെയ്തവരാണ് ഇപ്പോള്‍ മുസ്ലിം പ്രേമം പറഞ്ഞുവരുന്നത്. ഇത് തട്ടിപ്പാണ്. ജനം ഇത് തിരിച്ചറിയണം.

  പൗരത്വ നിയമത്തിനെതിരെ സര്‍ക്കാറുമായി യോജിച്ച സമരം വേണ്ടെന്ന് താന്‍ നിലപാടെടുത്തത് കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി കൂടിയാലോചിച്ചാണ്. ഇപ്പോള്‍ അത് ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. സര്‍ക്കാറിന്റെയൊപ്പം ചേര്‍ന്ന് വഞ്ചിക്കപ്പെടുമായിരുന്നു.

  ALSO READ: കശ്മീർ: തുർക്കി കാര്യങ്ങൾ മനസിലാക്കണമെന്ന് ഇന്ത്യ; പാകിസ്ഥാനെ പിന്തുണച്ചതിന് വിമർശനം

  രാജ്യത്തെ മുസ്ലിംകള്‍ക്ക് വേണ്ടി എക്കാലവും നിലയുറപ്പിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ശരീഅത്ത് സംരക്ഷണ വിഷയത്തിലുള്‍പ്പെടെ ഇത് തെളിഞ്ഞതാണ്. മുസ്ലീങ്ങള്‍ കോണ്‍ഗ്രസ്സിനെ സംശയിക്കുന്നത് സ്വന്തത്തെ സംശയിക്കുന്നത് പോലെയായിരിക്കും'- മുല്ലപ്പള്ളി പറഞ്ഞു.

  പൗരത്വ നിയമത്തിനെതിരെ യോജിച്ചുള്ള സമരത്തെ ശക്തമായി എതിര്‍ത്തത് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു. ഇതോടെ സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകള്‍ മുല്ലപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. മുല്ലപ്പള്ളി എതിര്‍ക്കുമ്പോഴും സംയുക്തസമരമെന്ന ആശയത്തോട് മുസ്ലിം ലീഗ് മൃദുനിലപാടായിരുന്നു സ്വീകരിച്ചത്. എന്നാല്‍ യൂത്ത് ലീഗ് പ്രതിഷേധത്തില്‍ വന്ന് മുല്ലപ്പള്ളി നിലപാട് വ്യക്തമാക്കിയതാണ് ശ്രദ്ധേയം.
  Published by:Naseeba TC
  First published:
  )}