• HOME
  • »
  • NEWS
  • »
  • kerala
  • »
  • E Sreedharan | മെട്രോമാന് വൈകി വന്ന വിവേകം; ബിജെപിയില്‍ നിന്നും രക്ഷപ്പെടാന്‍ തോന്നിയത് നന്നായി: എം വി ജയരാജന്‍

E Sreedharan | മെട്രോമാന് വൈകി വന്ന വിവേകം; ബിജെപിയില്‍ നിന്നും രക്ഷപ്പെടാന്‍ തോന്നിയത് നന്നായി: എം വി ജയരാജന്‍

"കേരളത്തിലെ ബിജെപി ആഴക്കടലിലെ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഇപ്പൊഴെങ്കിലും തോന്നിയത് നന്നായി "

  • Last Updated :
  • Share this:
    കണ്ണൂര്‍ : മുഖ്യമന്ത്രിക്കസേര ബിജെപി നേതാക്കള്‍ വാഗ്ദാനം ചെയ്തപ്പോള്‍ വീണുപോയ മെട്രോമാന് (E Sreedharan) ബിജെപിയോട് വിടപറയാന്‍ തോന്നിയത് വൈകി വന്ന വിവേകമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ (MV Jayarajan).

    കുഴല്‍പ്പണത്തിന്റെയും രാജാക്കന്മാരായി വിലസുന്ന ബിജെപിയിലേക്ക് മെട്രോമാന്‍ പോകാന്‍ പാടില്ലായിരുന്നു. പാലക്കാട് തന്നെ തോല്‍പ്പിച്ചതാണ് എന്ന കൊങ്കണ്‍ ശ്രീധരന്റെ പ്രതികരണം തികച്ചും ശരിയുമാണ് . അദ്ദേഹം പറഞ്ഞു.

    കേരളത്തിലെ ബിജെപി ആഴക്കടലിലെ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഇപ്പൊഴെങ്കിലും തോന്നിയത് നന്നായി. വൈകി വന്ന വിവേകമാണ് ഒരുപക്ഷെ ചിലരെ രക്ഷിക്കുക അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

    ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

    മുഖ്യമന്ത്രിക്കസേര ബിജെപി നേതാക്കള്‍ വാഗ്ദാനം ചെയ്തപ്പോള്‍ വീണുപോയ മെട്രോമാന് ബിജെപിയോട് വിടപറയാന്‍ തോന്നിയത് വൈകി വന്ന വിവേകമാണ്. ബിജെപിയില്‍ ചേരുകയും പാലക്കാട് സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തതോടെ അന്ന് മുഖപുസ്തകത്തില്‍ ഞാന്‍ നടത്തിയ പ്രതികരണം ഇപ്രകാരമായിരുന്നു. 'വികസനപദ്ധതികളുടെ കാര്യത്തില്‍ ബ്യൂറോക്രാറ്റ് എന്ന നിലയില്‍ കൊങ്കണ്‍ ശ്രീധരന്‍ ജനകീയ അംഗീകാരമുള്ളയാളാണ്.

    എന്നാല്‍ വര്‍ഗ്ഗീയ രാഷ്ട്രീയം സ്വീകരിച്ചതോടെ അദ്ദേഹത്തെ തിരസ്‌കരിക്കുക തന്നെ ചെയ്യും. 'കേരളത്തില്‍ ബിജെപി രക്ഷപ്പെടില്ല എന്നും ബിജെപി നേതാക്കള്‍ തന്നെ ചതിച്ചുവെന്നും ഉള്ള പുതിയ പ്രതികരണം ഈ നിലപാട് ശരിവെക്കുന്നതാണ്. കള്ളപ്പണത്തിന്റെയും കുഴല്‍പ്പണത്തിന്റെയും രാജാക്കന്മാരായി വിലസുന്ന ബിജെപിയിലേക്ക് മെട്രോമാന്‍ പോകാന്‍ പാടില്ലായിരുന്നു. പാലക്കാട് തന്നെ തോല്‍പ്പിച്ചതാണ് എന്ന കൊങ്കണ്‍ ശ്രീധരന്റെ പ്രതികരണം തികച്ചും ശരിയുമാണ്. കേരളത്തിലെ ബിജെപി ആഴക്കടലിലെ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഇപ്പൊഴെങ്കിലും തോന്നിയത് നന്നായി. വൈകി വന്ന വിവേകമാണ് ഒരുപക്ഷെ ചിലരെ രക്ഷിക്കുക.

    അതേ സമയം മെട്രോമാൻ ഇ ശ്രീധരനെ പൊന്നാനിയിലെ വീട്ടിൽ എത്തി സന്ദർശിച്ച് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ.ബി ജെ പി ക്കൊപ്പം ഇ. ശ്രീധരൻ സജീവമായുണ്ടെന്ന് കൂടിക്കാഴ്ചക്ക് ശേഷം കെ സുരേന്ദ്രൻ പ്രതികരിച്ചു.ബി.ജെ.പിയിൽ പ്രതീക്ഷയുണ്ടെന്ന് എന്നായിരുന്നു ഇ. ശ്രീധരൻ്റെ മറുപടി

    സജീവ രാഷ്ട്രീയത്തിൽ ഇനിയില്ലെന്ന മെട്രോമാൻ ഇ ശ്രീധരൻ്റെ പ്രസ്താവന ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ശ്രീധരൻ്റെ വിമർശനം ബിജെപി സംസ്ഥാന നേതൃത്വത്തിന് നേരെ ആയുധമാക്കാൻ ഒരുവിഭാഗം തുടങ്ങിയ സാഹചര്യത്തിൽ കൂടി ആണ് കെ   സുരേന്ദ്രൻ ഇ. ശ്രീധരനെ സന്ദർശിച്ചത്. കൂടി കാഴ്ച മുക്കാൽ മണിക്കൂറിലധികം നീണ്ടു.

    ശ്രീധരൻ  നിലവിൽ ദേശീയ കൗൺസിൽ പ്രത്യേക ക്ഷണിതാവാണ്.എല്ലാ പാർട്ടി പരിപാടികളിലും പങ്കെടുക്കാൻ അദ്ദേഹത്തിൻ്റെ ആരോഗ്യം അനുവദിക്കില്ല . സജീവ പ്രവർത്തനങ്ങളിൽ നിന്ന് മാത്രമേ അദ്ദേഹം മാറുന്നുള്ളൂ എന്നും ബി.ജെ.പിക്കൊപ്പം ശിഷ്ടകാലവും ശ്രീധരൻ ഉണ്ടാവുമെന്നും കൂടിക്കാഴ്ചക്ക് ശേഷം സുരേന്ദ്രൻ പറഞ്ഞു.

    " അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ ഇല്ല എന്നാണ് പറഞ്ഞത്. അദ്ദേഹം മുൻപും സജീവ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങൾക് വിലപ്പെട്ടതാണ്. അദ്ദേഹത്തിൻ്റെ സേവനം ഞങ്ങൾക്ക് നൽകുന്നുണ്ട്. അദ്ദേഹം കർമനിരതനായി തന്നെ ബിജെപിക്ക് ഒപ്പം ഉണ്ടാകും."

    ബി.ജെ.പിയിൽ പ്രതീക്ഷയുണ്ടെന്ന് ആയിരുന്നു ഇ. ശ്രീധരന്റെ പ്രതികരണം. ചർച്ചയിൽ തൃപ്തൻ ആണോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു ചർച്ചയെ നടന്നിട്ടില്ല എന്നായിരുന്നു ചിരിച്ചു കൊണ്ട് ശ്രീധരൻ പറഞ്ഞത്. ബിജെപിയിൽ പ്രതീക്ഷ ഉണ്ടെന്നും ഇ ശ്രീധരൻ പറഞ്ഞു.

    ഇ ശ്രീധരന്റെനിർദേശങ്ങൾക്കനുസരിച്ചുള്ള തിരുത്തലുകൾ പാർട്ടിയിൽ നടന്നുവരികയാണ് എന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
    "വളരെ വിശദമായ ഒരു മാർഗ്ഗ നിർദ്ദേശങ്ങൾ തന്നെ ശ്രീധരൻ സർ തന്നിട്ടുണ്ട്.പാർട്ടി വരുത്തേണ്ട മാറ്റങ്ങൾ, ജനപ്രിയമാകാൻ വേണ്ട ഒട്ടേറെ നിർദേശങ്ങൾ രേഖാമൂലം തന്നെ തന്നിട്ടുണ്ട്. അതെല്ലാം വളരെ വിലപ്പെട്ടതായാണ് ഞങ്ങൾ കാണുന്നത്."

    വിവാഹ പ്രായ വിഷയത്തിൽ സി.പി.എമ്മി നു എതിരെ കടുത്ത വിമർശന മാണ് സുരേന്ദ്രന് ഉന്നയിച്ചത്." സി.പി.എം. പിന്തുടരുന്നത് താലിബാനിസമാണ്.പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനെ സി.പി.എം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും ഒപ്പം ചേർന്ന് എതിർക്കുകയാണ്.ജനാധിപത്യ മഹിളാ അസോസിയേഷൻ ഇപ്പൊൾ ജമാഅത്തെ മഹിളാ അസോസിയേഷനായി " സുരേന്ദ്രൻ പരിഹസിച്ചു.

    E Sreedharan| 'പ്രായമായി; ഇനി സജീവരാഷ്ട്രീയ പ്രവർത്തനത്തിനില്ല; ബിജെപിയിൽ പ്രത്യേക ക്ഷണിതാവായി തുടരും': ഇ. ശ്രീധരൻ

    ഇനി സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന്   കഴിഞ്ഞ ദിവസമാണ്  മെട്രോ മാൻ ഇ.ശ്രീധരൻ പറഞ്ഞത്.  എന്നാല് ബിജെപിയുമായി ഉള്ള സഹകരണം തുടരുമെന്നുംപല കാര്യങ്ങളിലും മാറ്റം വരുത്താതെ കേരളത്തിൽ ബി ജെ പി ക്ക് രക്ഷയില്ലെന്നും ഇ.ശ്രീധരൻ പൊന്നാനിയിൽ പറഞ്ഞിരുന്നു.

    ഇതുപോലെ മുന്നോട്ടു പോയാൽ കേരളത്തിൽ ബി.ജെ.പി.ക്ക് രക്ഷയില്ല എന്നും, നയങ്ങളിൽ മാറ്റം വരുത്തിയാ കേരളത്തിലും അധികാരത്തിലെത്താനാകുമെന്നും ഇ.ശ്രീധരൻ പറഞ്ഞു." കേരളത്തിലെ ബിജെപി ഇതുപോലെ മുന്നോട്ടു പോയിട്ട് കാര്യമില്ല. ചില മാറ്റങ്ങൾ വരുത്തണം.നയങ്ങൾ ഒക്കെ മാറ്റി വേണം മുന്നോട്ട് പോകാൻ. രണ്ടു മൂന്നു വർഷം അതിന് സമയവുമുണ്ട്. അത് എന്തെല്ലാമാണെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. " ഇതിന് പിന്നാലെ ആണ് സുരേന്ദ്രൻ ഇ ശ്രീധരനെ വീട്ടിലെത്തി കണ്ടത്.

    ബിജെപി ജില്ലാ അധ്യക്ഷൻ രവി തേലത്ത്, വി ഉണ്ണി കൃഷ്ണൻ മാസ്റ്റർ എന്നിവരും കെ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്നു.

    E sreedharan | അങ്ങയെ തോല്‍പ്പിച്ചത് ഞങ്ങള്‍ ; ഇ ശ്രീധരനോട് ബിജെപിയിലേക്ക് തിരികെ വരണം : പി.ആര്‍ ശിവശങ്കര്‍
    Published by:Jayashankar AV
    First published: