നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

  സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

  (ഫയൽ ചിത്രം)

  (ഫയൽ ചിത്രം)

  • Last Updated :
  • Share this:
   തൃശൂര്‍: സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 64 വയയസ്സായിരുന്നു. മുന്‍ എംഎല്‍എയായിരുന്നു.

   കോളേജ് പഠനകാലത്തുണ്ടായ അക്രമത്തെതുടർന്ന്  വീൽ ചെയറിലായിരുന്നു ജീവിതം മുന്നോട്ട് നയിച്ചത്. എസ് എഫ് ഐ സംസ്ഥാന നേതാവായിരിക്കവെയാണ് അക്രമത്തിന് ഇരയായത്. അരയ്ക്ക് താഴേക്ക് തളർന്ന ശേഷവും രാഷ്ട്രീയത്തിൽ സജീവമായിരുന്നു.

   Also Read:  ആ രക്തതാരകം പൊലിഞ്ഞു; തളരാത്ത പോരാട്ട വീര്യം ബാക്കിയാക്കി

   1954 മാർച്ച്‌ 27-ന്‌ എറണാകുളം ജില്ലയിലെ പോഞ്ഞിക്കരയിൽ ജനിച്ച അദ്ദേഹം പച്ചാളം സെന്‍റ് ജോസഫ്‌ എച്ച്‌എസ്‌, എറണാകുളം സെന്‍റ് ആൽബർട്സ്‌ കോളജ്‌, ബീഹാറിലെ മിഥില യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളേജ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.

   എൽഎൽബി പഠനം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. 1983 ഒക്‌ടോബർ 14ന്‌ കത്തിക്കുത്തേറ്റ്‌ അരയ്‌ക്ക്‌ താഴെ സ്വാധീനം നഷ്ടപ്പെട്ടെങ്കിലും അവസാന നാൾവരെ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായിരുന്നു ബ്രിട്ടോ.

   Dont Miss:  വനിതാമതിലിൽ അണിചേരാൻ ഗൗരിയമ്മയും

   എസ്‌എഫ്‌ഐ. സംസ്ഥാന വൈസ്‌ പ്രസിഡന്‍റ്‌, കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള സർവകലാശാല സ്റ്റുഡന്‍റ് കൗൺസിൽ സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

   First published:
   )}