• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPI | കോട്ടയത്ത് കേരള കോൺഗ്രസിനെക്കാൾ ശക്തി സിപിഐക്ക് ; ജില്ലാ സെക്രട്ടറി വി ബി ബിനു

CPI | കോട്ടയത്ത് കേരള കോൺഗ്രസിനെക്കാൾ ശക്തി സിപിഐക്ക് ; ജില്ലാ സെക്രട്ടറി വി ബി ബിനു

സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി ബി ബിനുവിന്റെ ചോദ്യവും മറുചോദ്യവും: കേരള കോൺഗ്രസിന് വേറെ എവിടെയുണ്ട് സീറ്റ്; കോട്ടയത്ത് അല്ലാതെ മറ്റെവിടെയാണ് കേരള കോൺഗ്രസിന് സീറ്റുകൾ നൽകുക?

  • Last Updated :
  • Share this:
ജോസ് കെ മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് ഇടതുമുന്നണിയിൽ എത്തിയപ്പോൾ മുതൽ പലതരത്തിലുള്ള എതിർപ്പുകളുമായി സിപിഐ രംഗത്ത് വന്നിരുന്നു. കേരള കോൺഗ്രസിന് അർഹിച്ചതിലും കൂടുതൽ സീറ്റ് നൽകിയെന്നത് അടക്കം നിരവധി വിമർശനങ്ങൾ സിപിഐക്ക് ഉണ്ട്. ഇതിന് പിന്നാലെയാണ് കോട്ടയത്ത് കേരള കോൺഗ്രസ് എമ്മിനെക്കാൾ ശക്തിയുള്ള പാർട്ടി സിപിഐ ആണ് എന്ന നിലപാടുമായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വിബി ബിനു രംഗത്ത് വന്നത്.

കോട്ടയം ജില്ലയിൽ ശക്തിയുടെ കാര്യത്തിൽ കേരള കോൺഗ്രസിനെക്കാൾ മുന്നിലുള്ളത് സിപിഐ ആണെന്ന് കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിൽ അഡ്വക്കേറ്റ് വി ബി ബിനു അഭിപ്രായപ്പെട്ടു. ജില്ലയിൽ ഉടനീളം സംഘടനാ സംവിധാനം ഉള്ള പാർട്ടിയാണ് സിപിഐ എന്നും വിബി ബിനു പറഞ്ഞു. അതേസമയം കേരള കോൺഗ്രസ് മുന്നണിയിൽ എത്തിയതുകൊണ്ട് കോട്ടയത്ത് ഇടതുമുന്നണിക്ക് ഗുണം ഉണ്ടായിട്ടുണ്ട്. ഏറ്റുമാനൂരിൽ ചേർന്ന ജില്ലാ സമ്മേളനത്തിൽ കേരള കോൺഗ്രസ് വന്നതിന്റെ ഗുണവും ദോഷവും ചർച്ചയായിട്ടുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലയിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും കണക്കെടുത്താൽ ശക്തിയുടെ കാര്യത്തിൽ സിപിഐ മൂന്നാമതാണ് ഉള്ളത് എന്നും വി ബി ബിനു അഭിപ്രായപ്പെട്ടു.

read also: ' സിൽവർലൈനിൽ കേന്ദ്രത്തിന് കോടികളുടെ വരുമാനമുണ്ടാവും' ; മുഖ്യമന്ത്രിയുടെ കത്ത് പുറത്ത്

കോട്ടയം ജില്ലയിൽ കേരള കോൺഗ്രസിന് കൂടുതൽ സീറ്റ് നൽകിയതിനെ തള്ളിപ്പറയാൻ വി ബി ബിനു തയ്യാറായില്ല. കോട്ടയത്ത് അല്ലാതെ മറ്റെവിടെയാണ് കേരള കോൺഗ്രസിന് സീറ്റുകൾ നൽകുക എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. നേരത്തെ പാലായിൽ ജോസ് കെ മാണി തോറ്റതിന് കേരള കോൺഗ്രസ് എം വോട്ടുകൾ ചോർന്നത് മൂലമാണ് എന്ന കാരണമാണ് സിപിഐ മുന്നോട്ടുവച്ചിരുന്നത്. സിപിഐ ജില്ലാ സെക്രട്ടറിയായിരുന്ന സി കെ ശശിധരൻ കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ഇക്കാര്യം തുറന്നുപറയുകയും ചെയ്തിരുന്നു. പല നേതാക്കൾക്കും ഇടതുമണിയുമായി താല്പര്യമുണ്ട് എങ്കിലും കേരള കോൺഗ്രസ് എം അണികൾ പൂർണമായും ഇടതുമുന്നണിയിലേക്ക് എത്തുന്ന സാഹചര്യം ഉണ്ടായിട്ടില്ല എന്നും സിപിഐ വിലയിരുത്തുന്നു.

see also: കോൺഗ്രസിന് ഉറച്ച പിന്തുണ; സാദിഖലി തങ്ങളുടെ കത്ത് സോണിയാ ഗാന്ധിക്ക് കൈമാറി

സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആണ് അഡ്വക്കറ്റ് വി ബി ബിനു   തെരഞ്ഞെടുക്കപ്പെട്ടത്. ഈ തെരഞ്ഞെടുപ്പിനെ വി ബി ബിനു ന്യായീകരിച്ചു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത് ഭരണഘടനാപരമായി ആണെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഐയിൽ ഉപരിഘടകത്തിന്റെ നിർദേശം നടപ്പാക്കണം എന്നില്ല. സംസ്ഥാന സെന്ററിന്റെ കൂടി നിർദേശം അനുസരിച്ചു ആണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് നടന്നതിൽ അസ്വാഭാവികത ഇല്ല എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വൈക്കത്ത് എഐടിയുസി ഓഫീസ് ആയി പ്രവർത്തിക്കുന്ന ഇണ്ടംതുരുത്തി മന സർക്കാർ ഏറ്റെടുക്കണമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവന  സിപിഐ തള്ളിക്കളഞ്ഞു.
സുരേന്ദ്രന് ചരിത്രം അറിയാത്തതിന്റെ പ്രശ്നമാണ് എന്ന് അദ്ദേഹം ആരോപിച്ചു. ഇണ്ടംതിരുത്തിമന വില കൊടുത്ത് വാങ്ങുകയാണ് സിപിഐ ചെയ്തത്. അതൊരു ചരിത്രസ്മാരകമായി ഇപ്പോഴും തുടരുകയാണ്. സിപിഐ തന്നെ ഇത് സ്മാരകമാക്കി സൂക്ഷിക്കുമെന്നും ബിനു വ്യക്തമാക്കി.
Published by:Amal Surendran
First published: