സർക്കാരിനെതിരെ സമരത്തിനൊരുങ്ങി CPIയുടെ സർവീസ് സംഘടന

റവന്യൂ വകുപ്പിലെ സിപിഐ സംഘടനയായ കെആർഡിഎസ്എയാണ് 19 ന് പണിമുടക്കുന്നത്

News18 Malayalam | news18-malayalam
Updated: February 18, 2020, 7:09 AM IST
സർക്കാരിനെതിരെ സമരത്തിനൊരുങ്ങി CPIയുടെ സർവീസ് സംഘടന
strike notice
  • Share this:
തിരുവനന്തപുരം: സർക്കാരിനെതിരേ സിപിഐ സർവീസ് സംഘടന സമരത്തിനിറങ്ങുന്നു. റവന്യൂ വകുപ്പിലെ സിപിഐ സംഘടനയായ കെആർഡിഎസ്എയാണ് 19 ന് പണിമുടക്കുന്നത്. വകുപ്പിന്റെ പ്രവർത്തനങ്ങളിൽ കാലോചിത പരിഷ്കാരത്തിന് ധനവകുപ്പ് ഉടക്കിടുന്നു എന്നത് ഉൾപ്പെടെയുള്ള പരാതികൾ ഉന്നയിച്ചാണ് സമരം.

സമരം ചെയ്യാനൊരുങ്ങുന്നവരുടെ പാർട്ടിയായ സിപിഐയാണ് റവന്യൂ വകുപ്പ് ഭരിക്കുന്നത്. വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തി ജനസൗഹൃദമാക്കുക, വില്ലേജ് ഓഫീസർ പദവി ഉയർത്തി സർക്കാർ നിശ്ചയിച്ച ശമ്പളം അനുവദിക്കുക, റവന്യൂ വകുപ്പിനോടുള്ള വിവേചനവും അവഗണനയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നു.

Also read: ഷഹീൻബാഗ് സമരപ്പന്തൽ പൊളിക്കൽ: പിണറായിയും മോദിയും ഇക്കാര്യത്തിൽ സയാമീസ് ഇരട്ടകളാണെന്ന് മുനീർ

വില്ലേജ് ഓഫീസുകളിൽ മുതൽ റവന്യൂ കമ്മിഷണറേറ്റിൽ വരെയുള്ള ജീവനക്കാർ സമരത്തിൽ പങ്കെടുക്കും. വകുപ്പിന്റെ ആവശ്യങ്ങൾ പരിഗണിച്ചില്ലെന്നു മാത്രമല്ല, വകുപ്പിനെ തന്നെ ഇല്ലാതാക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് ജീവനക്കാർ ആരോപിക്കുന്നു.

റവന്യൂവകുപ്പിനെ ധനവകുപ്പ് ഞെരുക്കുകയാണ്. വിവിധ പദ്ധതികളുടെ  ഭൂമി ഏറ്റെടുക്കലിൽ അടക്കം അനാവശ്യ തടസ്സവാദങ്ങൾ ഉന്നയിക്കുന്നതാണ് പ്രധാന പദ്ധതികൾ പോലും ഇഴയാൻ കാരണമെന്നും ജീവനക്കാർ പറയുന്നു. വില്ലേജ് ഓഫീസുകൾ,കളക്ടറേറ്റുകൾ,ലാൻഡ് റവന്യൂ കമ്മിഷണറേറ്റ് എന്നിവയുടെ  പ്രവർത്തനം പണിമുടക്കിൽ തടസ്സപ്പെടും.
First published: February 18, 2020, 7:08 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading