നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സിപിഎം 23 ആം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍; ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ 10 മുതല്‍

  സിപിഎം 23 ആം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍; ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ 10 മുതല്‍

  സംസ്ഥാന സമ്മേളനം നടക്കുന്നതിനാല്‍ എറണാകുളം ജില്ലാ സമ്മേളനമായിരിക്കും ആദ്യം നടക്കുകനടക്കുകയെന്നും കോടിയേരി അറിയിച്ചു

  കോടിയേരി ബാലകൃഷ്ണൻ

  കോടിയേരി ബാലകൃഷ്ണൻ

  • Share this:
   കണ്ണൂര്‍: സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് വേദി കണ്ണൂരിലെ നായനാര്‍ അക്കാദമി ആയിരിക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 800 ഓളം പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്.

   ജില്ലാ സമ്മേളന തീയതികള്‍ക്ക് അടുത്ത സംസ്ഥാന കമ്മിറ്റി രൂപം നല്‍കും. സംസ്ഥാന സമ്മേളനം നടക്കുന്നതിനാല്‍ എറണാകുളം ജില്ലാ സമ്മേളനമായിരിക്കും ആദ്യം നടക്കുകനടക്കുകയെന്നും കോടിയേരി അറിയിച്ചു.

   കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍, ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യു എന്നിവര്‍ക്കൊപ്പം വേദിക്കായുള്ള ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ എത്തിയ കോടിയേരി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

   കേരളത്തിലെ പാര്‍ട്ടിയുടെ ചരിത്രം മനസ്സിലാക്കാന്‍ ഉതകും വിധം സംവിധാനങ്ങള്‍ അക്കാദമിയില്‍ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് സമ്മേളനങ്ങള്‍ സപ്തംബര്‍ 10 മുതല്‍ 30 വരെയുള്ള തീയ്യതികള്‍ക്കുള്ളിലും, ലോക്കല്‍ സമ്മേളനങ്ങള്‍ ഒക്ടോബര്‍ മാസവും, ഏരിയാസമ്മേളനങ്ങള്‍ നവംബര്‍ മാസവും നടത്താന്‍ തീരുമാനമെടുത്തു.

   പാര്‍ട്ടിക്ക് അധികാരമുള്ള ഏക സംസ്ഥാനം കൂടിയാണ് കേരളം. ഇത് അഞ്ചാം തവണയാണ് കേരളം പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥ്യം വഹിക്കുന്നത്. 1956ല്‍ നാലാം പാര്‍ട്ടി കോണ്‍ഗ്രസിന് പാലക്കാട് വേദിയായി. 1968 ഡിസംബറില്‍ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് കൊച്ചിയിലും 1988 ഡിസംബര്‍ 27 മുതല്‍ 1989 ജനുവരി ഒന്നുവരെ 13-ാം കോണ്‍ഗ്രസ് തിരുവനന്തപുരത്തും ചേര്‍ന്നു. 2012 ഏപ്രിലില്‍ 20-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് ആതിഥ്യം വഹിച്ചു.
   Published by:Jayesh Krishnan
   First published:
   )}