• HOME
  • »
  • NEWS
  • »
  • kerala
  • »
  • ദേവസ്വം ബോർഡ് സ്റ്റാൻഡിംഗ് കോൺസലായി BJPക്കാരനും; മന്ത്രിക്ക് പരാതിയുമായി CPM അഭിഭാഷക സംഘടന

ദേവസ്വം ബോർഡ് സ്റ്റാൻഡിംഗ് കോൺസലായി BJPക്കാരനും; മന്ത്രിക്ക് പരാതിയുമായി CPM അഭിഭാഷക സംഘടന

പുതുതായി നിയമിക്കപ്പെട്ട പി.ജി.ജയശങ്കർ അറിയപ്പെടുന്ന ബിജെപിക്കാരനാണെന്നാണ് ആക്ഷേപം

news18

news18

  • Share this:
    തിരുവനന്തപുരം: ഹൈക്കോടതിയിലേക്കുള്ള ദേവസ്വം ബോർഡിന്റെ സ്റ്റാൻഡിംഗ് കോൺസൽമാരുടെ പാനൽ 28നാണ് പുറത്തിറങ്ങിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് പട്ടിക തയാറാക്കിയത്. നിലവിലെ അ‍ഞ്ചു പേരെ മാറ്റി, പുതിയ അ‍ഞ്ചു പേരെ നിയമിക്കുകയായിരുന്നു.

    കെ.ശശികുമാർ, എസ്.രാജ്മോഹൻ, അനിൽകുമാർ കെ.എൻ.പിള്ള, ഹരിശങ്കർ പ്രസാദ്, വിപിൻ നാരായണൻ എന്നിവരെയാണ് മാറ്റിയത്. പകരം ജി.ബിജു, പി.ജി.ജയശങ്കർ, ജി.സന്തോഷ് കുമാർ, സി.കെ.പവിത്രൻ, കെ.ആനന്ദ് എന്നിവരെ നിയമിച്ചു. സാധാരണ ഭരിക്കുന്ന പാർട്ടികളുടെ അനുഭാവികളാണ് സ്റ്റാൻഡിംഗ് കോൺസൽ പോലെ പ്രധാന പദവികളിൽ നിയമിക്കപ്പെടുക. എന്നാൽ പുതുതായി നിയമിക്കപ്പെട്ട പി.ജി.ജയശങ്കർ അറിയപ്പെടുന്ന ബിജെപിക്കാരനാണെന്നാണ് ആക്ഷേപം.

    Also read: തോക്ക്, വെടിയുണ്ട, ക്യാമറ... ചോദ്യങ്ങൾ റെ‍‍ഡി; പ്രതിരോധിക്കാനുറച്ച് സർക്കാര്‍: നിയമസഭ തിങ്കളാഴ്ച

    ജയശങ്കറിന്റെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും അഭിപ്രായപ്രകടനങ്ങളും ചൂണ്ടിക്കാട്ടിയാണ് സിപിഎം അനുകൂല അഭിഭാഷക സംഘടന രംഗത്തെത്തിയിട്ടുള്ളത്. പൗരത്വ നിയമത്തിൽ ഉൾപ്പെടെ കേന്ദ്ര നിലപാടിനെ ശക്തമായി പിന്തുണയ്ക്കുയും സംസ്ഥാന സർക്കാരിനെതിരേ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തയാളാണ് ജയശങ്കറെന്ന് സിപിഎം സംഘടന ആരോപിക്കുന്നു. ഇത്തരം നിലപാടുള്ള ഒരാളെ ദേവസ്വം ബോർഡിന്റെ സ്റ്റാൻഡിംഗ് കോൺസൽ ആക്കുന്നത് അംഗീകരിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി നിയമമന്ത്രിക്ക് പരാതി നൽകാനാണ് തീരുമാനം. അഭിഭാഷക സംഘടനാ നേതാക്കൾ തിങ്കളാഴ്ച മന്ത്രിക്ക് പരാതി നൽകും.
    Published by:user_49
    First published: