• HOME
 • »
 • NEWS
 • »
 • kerala
 • »
 • കുഴൽപണം കടത്തിയത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍; ഉന്നത ബി.ജെ.പി നേതാക്കളുടെ പങ്ക് വ്യക്തമെന്ന് സി.പി.എം

കുഴൽപണം കടത്തിയത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍; ഉന്നത ബി.ജെ.പി നേതാക്കളുടെ പങ്ക് വ്യക്തമെന്ന് സി.പി.എം

ചെറിയ മീനുകള്‍ മാത്രമാണ്‌ ഇപ്പോള്‍ പിടിയിലായിട്ടുള്ളത്‌. ഇതിന്‌ പിന്നില്‍ ഉന്നത ബി.ജെ.പി നേതാക്കള്‍ക്ക്‌ പങ്കുണ്ടെന്ന്‌ വ്യക്തമാണെന്നും സി.പി.എം

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  തിരുവനന്തപുരം: തൃശൂര്‍ കൊടകര കുഴല്‍ പണ കേസില്‍ ബി.ജെ.പിക്കെതിരെ സി.പി.എം. കുഴൽപണ കടത്തിൽ ഉന്നത ബിജെപി നേതാക്കളുടെ പങ്ക്‌ കൂടുതല്‍ വെളിപ്പെട്ടതായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറത്തിറക്കിയ പ്രസ്‌താവനയില്‍ കുറ്റപ്പെടുത്തി. ഇതിനകം പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്‌. ചെറിയ മീനുകള്‍ മാത്രമാണ്‌ ഇപ്പോള്‍ പിടിയിലായിട്ടുള്ളത്‌. ഇതിന്‌ പിന്നില്‍ ഉന്നത ബി.ജെ.പി നേതാക്കള്‍ക്ക്‌ പങ്കുണ്ടെന്ന്‌ വ്യക്തമാണെന്നും സി.പി.എം സെക്രട്ടേറിയറ്റ് ആരോപിച്ചു.

  തെരഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടാണ്‌ കുഴല്‍പണം കടത്തിയത്‌. തീവ്രവര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ക്കും ബി.ജെ.പി കുഴല്‍പണം കടത്തുന്നുണ്ടെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്‌. നോട്ടുനിരോധനം കള്ളപണം കണ്ടെത്താനാണെന്ന്‌ പ്രഖ്യാപിച്ച ബി.ജെ.പി തന്നെ കള്ളപണത്തിന്റെ വാഹകരായത്‌ ആ പാര്‍ടിയുടെ ജീര്‍ണതക്കും രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനും തെളിവാണ്‌. ആര്‍.എസ്‌.എസിന്റെ അറിവോടെയാണ്‌ ഈ കള്ളപണമിടപാട്‌ നടന്നത്‌. വരും ദിവസങ്ങളില്‍ ഇതിന്‌ പിന്നിലെ യാഥാര്‍ത്ഥ്യങ്ങളുടെ കൂടുതല്‍ ചുരുള്‍ നിവരുമെന്നും സി.പി.ഐ(എം) പ്രസ്‌താവനയില്‍ പറഞ്ഞു.

  Also Read കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയില്‍; മുഖ്യമന്ത്രി

  മൂന്നര കോടിരൂപയുടെ കള്ളപണം കൊള്ളയടിച്ച സംഭവം പുറത്തുവന്നപ്പോള്‍ തന്നെ ബി.ജെ.പി ഉന്നത ബന്ധം സി.പി.എം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ യാതൊരു ലജ്ജയുമില്ലാതെ അത്‌ നിഷേധിക്കാനാണ്‌ ബി.ജെ.പി നേതൃത്വം തയ്യാറായത്‌. സിപി.എമ്മിനെതിരെ കേസ്‌ കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. കുഴല്‍പ്പണം കടത്തിയതിന്‌ പിന്നില്‍ ഒരു ദേശീയ പാര്‍ടിയെന്ന്‌ മാത്രം പറഞ്ഞ്‌ ബി.ജെ.പി ബന്ധം മറച്ചുവെച്ച മാധ്യമങ്ങളും വൈകിയാണെങ്കിലും ബി.ജെ.പിയുടെ പേര്‌ പറയാന്‍ നിര്‍ബന്ധിതരായി. ഒരു നിലക്കും ആര്‍ക്കും അവഗണിക്കാനാകാത്ത തെളിവാണ്‌ പുറത്തുവരുന്നതെന്നും സി.പി.എം ആരോപിച്ചു.

  കൊടകര കുഴൽപ്പണം തട്ടിപ്പ് കേസ്; മുഖ്യപ്രതികൾ കണ്ണൂരിൽ പിടിയിൽ  തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ മുഖ്യപ്രതികളായ രണ്ടു പേർ കണ്ണൂരിൽ നിന്നും പിടിയിൽ. മുഹമ്മദ് അലി, അബ്ദുൽ റഷീദ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരെ കൊടകര സ്റ്റേഷനിൽ എത്തിച്ചു. കുഴൽപ്പണക്കടത്ത് കവർച്ചാ സംഘത്തിന് വിവരം ചോർത്തി നൽകിയത്  അബ്ദുൽ റഷീദാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പണം തട്ടിയെടുത്തതിന് 5 ലക്ഷം രൂപ വീതം പ്രതിഫലം കിട്ടിയെന്നു പ്രതികൾ പൊലീസിനോടു പറഞ്ഞു. കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപ കവർന്ന സംഭവത്തിൽ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ആർഎസ്എസ്, ബിജെപി നേതാക്കളുടെ ബന്ധം കഴിഞ്ഞദിവസം പൊലീസ് വെളിപ്പെടുത്തിയിരുന്നു. കവർച്ചയ്ക്കു ശേഷം പ്രതികൾ 45 ലക്ഷത്തിന്റെ ഇടപാട് നടത്തിയെന്നും കണ്ടെത്തി.

  Also Read ദേശീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചെലവിനെത്തിച്ച കുഴൽപ്പണ കവർച്ച: ഏഴുപേർ പിടിയിൽ

  ഡ്രൈവർക്കു പണം കൈമാറിയ ധർമരാജൻ ആർഎസ്എസ് പ്രവർത്തകനാണെന്ന് അന്വേഷണ ചുമതലയുള്ള തൃശൂർ എസ്.പി ജി.പൂങ്കുഴലി വെളിപ്പെടുത്തി. കോഴിക്കോടുനിന്നു കൊച്ചിയിലേക്കു പണം കൊണ്ടുവരുന്നതിന്റെ ചുമതല ധർമരാജനായിരുന്നു. ഇയാൾക്കു പണം കൈമാറിയത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് ആണെന്നും എസ്പി പറഞ്ഞു. സുനിൽ നായിക്കിനെ പൊലീസ് ചോദ്യം ചെയ്തു. ധർമരാജനുമായി ബിസിനസ് ബന്ധമാണുള്ളതെന്നു സുനിൽ മൊഴി നൽകി. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ പൊലീസ് നിർദേശം നൽകി. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും.

  പണവുമായി സഞ്ചരിക്കാൻ ഏർപ്പെടുത്തിയ വാഹനത്തിന്റെ ഡ്രൈവർ ഷംജീറിനെയും കൂട്ടി ധർമരാജൻ കൊടകര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ബിജെപി ഉന്നത നേതൃത്വവുമായി ധർമരാജനുള്ള ബന്ധം പൊലീസിനു ലഭിച്ചതാണു കേസിൽ വഴിത്തിരിവായത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ യുവമോർച്ച സംസ്ഥാന പ്രസിഡന്റായിരിക്കെ സുനിൽ നായിക് ട്രഷററായിരുന്നു.

  തൃ​ശൂ​ർ വെ​ള്ളി​ക്കു​ള​ങ്ങ​ര കി​ഴ​ക്കേ​കോ​ടാ​ലി വെ​ട്ടി​യാ​ട്ടി​ൽ ദീ​പ​ക് (ശ​ങ്ക​ര​ൻ-34), വേ​ളൂ​ക്ക​ര ആ​പ്പി​ൾ​ബ​സാ​ർ വ​ട്ട​പ്പ​റ​മ്പി​ൽ അ​രീ​ഷ് (28), വ​ട​ക്കും​ക​ര വെ​ള​യ​നാ​ട് കോ​ക്കാ​ട​ൻ മാ​ർ​ട്ടി​ൻ ദേ​വ​സി (23), വ​ട​ക്കും​ക​ര പ​ട്ടേ​പ്പാ​ടം ത​രു​പ്പീ​ടി​കയി​ൽ ലെ​ബീ​ബ് (30), വ​ട​ക്കും​ക​ര വെ​ള​യ​നാ​ട് കു​ട്ടി​ച്ചാ​ൽ​പ​റ​മ്പി​ൽ അ​ഭി​ജി​ത്ത് (അ​ഭി-28), വെ​ള്ളാ​ങ്ക​ല്ലൂ​ർ വ​ട​ക്കും​ക​ര വെ​ള​യാ​നാ​ട് തോ​പ്പി​ൽ ബാ​ബു മു​ഹ​മ​ദാ​ലി (39), വേ​ളൂ​ക്ക​ര ഹാ​ഷി​ൻ ന​ഗ​ർ വേ​ലം​പ്പ​റ​മ്പി​ൽ അ​ബു ഷാ​ഹി​ദ് (25) എ​ന്നി​വർ നേരത്തെ അറസ്റ്റിലായിരുന്നു.

  Published by:Aneesh Anirudhan
  First published: