• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരള സര്‍വ്വകലാശാല സെനറ്റ്; ഗവര്‍ണര്‍ക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം

കേരള സര്‍വ്വകലാശാല സെനറ്റ്; ഗവര്‍ണര്‍ക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം

എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ഷിജുഖാന്‍, അഡ്വ, ജി സുഗുണന്‍ എന്നിവരെയാണ് വൈസ് ചാന്‍സിലര്‍ നല്‍കിയ പട്ടികയില്‍ നിന്നും ഗവര്‍ണ്ണര്‍ വെട്ടിയത്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഗവര്‍ണര്‍ പി സദാശിവത്തിനെതിരെ ഗുരുതര ആരോപണവുമായി സിപിഎം. ആര്‍എസ്എസ് സമ്മര്‍ദ്ദത്തിന് വഴങ്ങി കേരള സര്‍വ്വകലാശാല സെനറ്റിലേക്കുള്ള രണ്ട് പ്രതിനിധികളെ ഗവര്‍ണര്‍ ഒഴിവാക്കിയെന്ന് സിപിഎം ആരോപിച്ചു. സിപിഎം നോമിനികളെ ഒഴിവാക്കി സംഘ പരിവാര്‍ ബന്ധമുള്ളവരെ ലിസ്റ്റില്‍ തിരികി കയറ്റിയെന്നാണ് ആരോപണം.

    എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ഷിജുഖാന്‍, അഡ്വ, ജി സുഗുണന്‍ എന്നിവരെയാണ് വൈസ് ചാന്‍സിലര്‍ നല്‍കിയ പട്ടികയില്‍ നിന്നും ഗവര്‍ണ്ണര്‍ വെട്ടിയത്. ജി സുഗുണനെ അഭിഭാഷകനെന്ന നിലയിലും ഷിജുഖാനെ കലാസാംസ്‌കാരിക മേഖലയില്‍ നിന്നുള്ള അംഗമായുമാണ് സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പെടുത്തിയത്.

    Also Read: എംഎല്‍എയ്ക്ക് പരിക്കേറ്റ ലാത്തിചാര്‍ജ്: അന്വേഷണത്തിന് സിപിഐ മൂന്നംഗ കമ്മിഷനെ നിയോഗിച്ചു

    ഇവര്‍ക്ക് പകരം പാലോട് ട്രോപ്പിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്‍ ടിജി വിനോദ് കുമാര്‍ നായരേയും മലയാള അധ്യാപകനായ ഉണ്ണികൃഷ്ണന്റെയും പേരുകളാണ് ഗവര്‍ണ്ണര്‍ ഉള്‍പെടുത്തിയത്. ഇവര്‍ രണ്ട് പേരും സംഘപരിവാര്‍ ബന്ധമുള്ളവരാണെന്നാണ് സിപിഎം ആരോപണം. സെനറ്റ് അംഗങ്ങളായി സര്‍ക്കാര്‍ നിശ്ചയിക്കുന്ന പേരുകള്‍ ഗവര്‍ണ്ണര്‍ അംഗീകരിക്കുന്നതായിരുന്നു സാധാരണ രീതി.

    ഗവര്‍ണ്ണുടെ നീക്കം ആര്‍എസ്എസ് സമ്മര്‍ദത്തെ തുടര്‍ന്നാണെന്നാണ് സിപിഎം നിലപാട്. മത ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരെ ഒഴിവാക്കുന്നതിനായി ചാന്‍സിലര്‍ സ്ഥാനം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും സിപിഎം ആരോപിച്ചു.

    First published: