• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മാലിന്യകൂമ്പാരം ആക്കിയതിന്റെ ഉത്തരവാദിത്തം കോർപ്പറേഷന്'; പിഴ ചുമത്തിയതിനെതിരെ CPM

'മാലിന്യകൂമ്പാരം ആക്കിയതിന്റെ ഉത്തരവാദിത്തം കോർപ്പറേഷന്'; പിഴ ചുമത്തിയതിനെതിരെ CPM

പിഴ ചുമത്തിയ പണം കൊണ്ടെങ്കിലും ഇനി സ്റ്റേഡിയം നന്നാക്കണമെന്ന് എം വി ജയരാജന്‍

CPM

CPM

  • Share this:
    കണ്ണൂർ: ജവാഹർ സ്റ്റേഡിയത്തിൽ സി.പി.എം. പാർട്ടി കോൺഗ്രസിനെത്തുടർന്നുണ്ടായ മാലിന്യം നീക്കാത്തതിനാൽ പിഴ ഈടാക്കിയ കണ്ണൂർ കോർപ്പറേഷൻ‌റെ നടപടിയ്ക്കെതിരെ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. സ്റ്റേഡിയം മാലിന്യ കൂമ്പാരം ആക്കിയതിൻ്റെ ഉത്തരവാദിത്തം കോർപ്പറേഷനാണെന്നും പിഴ ചുമത്തിയ പണം കൊണ്ടെങ്കിലും ഇനി സ്റ്റേഡിയം നന്നാക്കണമെന്നും ജയരാജന്‍ പറഞ്ഞു.

    സി.പി.എം. പാർട്ടി കോൺഗ്രസിനെത്തുടർന്നുണ്ടായ മാലിന്യം നീക്കാത്തതിനാൽ കരുതൽ ധനമായി നൽകിയ 25,000 രൂപ കോർപ്പറേഷൻ കണ്ടുകെട്ടിയിരുന്നു. പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിനും റാലിക്കുമായാണ് ജവഹർ സ്റ്റേഡിയം വിട്ടുനൽകിയത്. എന്നാൽ പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി സിപിഎമ്മാണ് സ്റ്റേഡിയം വ്യത്തിയാക്കിയെടുത്തതെന്ന് ജയരാജൻ പറഞ്ഞു.

    Also Read-CPM പാർട്ടി കോൺഗ്രസിനെത്തുടർന്നുണ്ടായ മാലിന്യം നീക്കിയില്ല; 25,000 രൂപ പിഴ ഈടാക്കി കോർപ്പറേഷൻ

    പരിപാടിക്കുശേഷം കോർപ്പറേഷന്റെ 23 തൊഴിലാളികൾ രണ്ടുദിവസം വാഹനമുൾപ്പെടെ ഉപയോഗിച്ചാണ് സ്റ്റേഡിയം കോർപ്പറേഷൻ ശുചീകരിച്ചത്. ഇതിനായി കോർപ്പറേഷന് 42,700 രൂപ ചെലവായി. വൃത്തിയാക്കാൻ കോർപ്പറേഷൻ ചെലവഴിച്ച തുക ഈടാക്കാനായിരുന്നു ആരോഗ്യവിഭാഗം നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നത്.

    Also Read-കോടിയേരി; വിമർശനങ്ങൾക്ക് മറുപടിയുമായി സിപിഎം;' ഭൗതികശരീരം കണ്ണൂരിലേക്ക് നേരിട്ട് കൊണ്ടുപോയത് ഡോക്ടർമാരുടെ നിർദേശപ്രകാരം'

    എന്നാൽ കരുതൽ‌ധനത്തിന് പുറമെയുള്ള 17,700 രൂപ എഴുതിതള്ളാൻ വെള്ളിയാഴ്ച ചേര്‍‌ന്ന കോർപ്പറേഷന്‍ കൗൺസില്‍ യോഗത്തിൽ തീരുമാനമായി. 17,700 രൂപ അടയ്ക്കണമെന്നും കാണിച്ച് പാർട്ടി കോൺഗ്രസ് സ്വാഗതസംഘം ഭാരവാഹികൾക്ക് നോട്ടീസ് അയച്ചിരുന്നു. തുടർന്ന് നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരവാഹികൾ സമർപ്പിച്ച കത്ത് പരിഗണിച്ചാണ് കൗൺസിൽ തീരുമാനം.
    Published by:Jayesh Krishnan
    First published: