ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ ഷാനവാസിന് സജി ചെറിയാൻ ക്ലീൻ ഷീറ്റ് നൽകിട്ടില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. മാധ്യമങ്ങൾ വാക്കുകൾ വളച്ചൊടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഷാനവാസിനെതിരെ തെളിവില്ലെന്ന് സജി ചെറിയാന് പറഞ്ഞിട്ടില്ലെന്നും ആർ നാസർ പറഞ്ഞു.
കുറ്റക്കാരനല്ലെന്ന് എങ്ങനെ പറയാനാവും. ലഹരിക്കടത്തിൽ ഷാനവാസിന്റെ പങ്ക് ഉണ്ടോയെന്ന് അന്വേഷിക്കാനാണ് കമ്മിഷനെ നിയോഗിച്ചത്. സജി ചെറിയാൻ വിശദീകരിച്ചത് പാർട്ടി നിലപാട് മാത്രമാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. വസ്തുത ഉണ്ടോയെന്ന് പരിശോധിക്കും. ആലപ്പുഴയിലെ കാര്യം അന്വേഷിക്കും. ഞങ്ങളെ സംബന്ധിച്ച് ഷാനവാസിനെതിരെ തെളിവില്ല. പക്ഷെ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
സി പി എം പ്രവർത്തകർ പ്രതിയാകുമ്പോൾ വാർത്തയാക്കുന്ന മാധ്യമങ്ങൾ മറ്റ് പാർട്ടി പ്രവർത്തകരുടെ കാര്യത്തിൽ ഇത് കാണിക്കുന്നില്ല. വാഹനം വാടകയ്ക്കു കൊടുത്തിന്റെ തെളിവ് ഷാനവാസ് മാധ്യമങ്ങൾക്കു മുന്നിൽ കാണിച്ചിട്ടണ്ടെന്നുമാണ് സജി ചെറിയാൻ പറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു.
നിരോധിത ലഹരിവസ്തുക്കളുമായി എത്തിയ ഷാനവാസിന്റെ പേരിലുള്ള ലോറി കരുനാഗപ്പള്ളിയിൽ പിടിയിലായതോടെയാണ് വിവാദങ്ങൾക്ക് തുടക്കംകുറിച്ചത്. അന്വേഷണ വിധേയമായി ഷാനവാസിനെ സസ്പെൻഡ് ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.