ജയിലിൽനിന്ന് സ്വർണക്കടത്ത് ക്വട്ടേഷൻ നിയന്ത്രിക്കുന്നു; കൊടി സുനിയെ 'നിലയ്ക്കുനിർത്തും'

മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് ജയിലിലെ റെയ്ഡ് ഉൾപ്പടെയുള്ള നടപടികൾ കർക്കശമാക്കിയത്. കൊടി സുനിയെപ്പോലെയുള്ളവർക്ക് പരോൾ നൽകുന്നത് തന്നെ അറിയിച്ചുവേണമെന്ന് ഋഷിരാജ് സിങ് ജയിൽ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്

news18
Updated: June 26, 2019, 8:44 AM IST
ജയിലിൽനിന്ന് സ്വർണക്കടത്ത് ക്വട്ടേഷൻ നിയന്ത്രിക്കുന്നു; കൊടി സുനിയെ 'നിലയ്ക്കുനിർത്തും'
kodi suni_team
  • News18
  • Last Updated: June 26, 2019, 8:44 AM IST
  • Share this:
തിരുവനന്തപുരം: കൊടി സുനി ഉൾപ്പടെ ടി.പി കേസ് പ്രതികളുടെ സ്വർണക്കടത്ത് ക്വട്ടേഷനുകൾ അവസാനിപ്പിക്കാൻ സിപിഎം നേരിട്ട് ഇടപെടുന്നു. ഇതുകൂടി ലക്ഷ്യമിട്ടാണ് ജയിലുകളുടെ ഭരണച്ചുമതല ഡിജിപി ഋഷിരാജ് സിങിന്‍റെ നിയന്ത്രണത്തിലാക്കിയത്. കൊടി സുനിയുടെയും കൂട്ടരുടെയും സ്വന്തം നിലയ്ക്കുള്ള ക്വട്ടേഷനുകൾ പാർട്ടിക്കും സർക്കാരിനും വിനയായി മാറിയതോടെയാണ് ഈ ഇടപെടൽ ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് ജയിലിലെ റെയ്ഡ് ഉൾപ്പടെയുള്ള നടപടികൾ കർക്കശമാക്കിയത്. കൊടി സുനിയെപ്പോലെയുള്ളവർക്ക് പരോൾ നൽകുന്നത് തന്നെ അറിയിച്ചുവേണമെന്ന് ഋഷിരാജ് സിങ് ജയിൽ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഈ വർഷമാദ്യം കൂത്തുപറമ്പിൽ കൈതേരിൽ റഫ്ഷാൻ എന്നയാളെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ കൊടി സുനിയുമായി ബന്ധപ്പെട്ട സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ജയിലിലുള്ള സിപിഎം പ്രവർത്തകരെ കൊടി സുനി ഇത്തരം ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെടുത്തുന്നുവെന്ന കണ്ടെത്തലും പാർട്ടിക്ക് മുന്നിലുണ്ട്. ഇതെല്ലാം കൂടി കണക്കിലെടുത്താണ് കൊടി സുനിയ്ക്ക് പൂട്ടിടാൻ സിപിഎം തയ്യാറെടുക്കുന്നത്. കൊടി സുനിയുടെയും കൂട്ടരുടെയും ഹവാല ഇടപാടുകളും സ്വർണക്കടത്തും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി മനസിലാക്കിയിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് സർക്കാർ നിലപാട് കർക്കശമാക്കിയത്.

പ്രതിച്ഛായ മാറ്റാന്‍ സിപിഎം; ജയിലുകളിലെ റെയ്ഡ് ഒരു തുടക്കം മാത്രം

കഴിഞ്ഞ ദിവസം കണ്ണൂർ, വിയ്യൂർ ജയിലുകളിൽ നടത്തിയ റെയ്ഡിൽ മൊബൈൽ ഫോൺ, മെമ്മറി കാർഡ്, കഞ്ചാവ് എന്നിവ പിടിച്ചെടുത്തിരുന്നു. ഋഷിരാജ് സിങും യതീഷ് ചന്ദ്രയും നേരിട്ടാണ് റെയ്ഡ് നടത്തിയത്. വിയ്യൂർ ജയിലിൽനിന്ന് കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരിൽനിന്ന് മൊബൈൽ പിടിച്ചെടുത്തിരുന്നു. ഇവരെ പിന്നീട് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തു.

കൊടി സുനിക്കെതിരെ പരാതിയുമായി ഖത്തറിലെ വ്യാപാരി

കോഴിക്കോട്: കൊടി സുനി ഭീഷണിപ്പെടുത്തുന്നുവെന്ന് വ്യാപാരിയുടെ പരാതി. ഖത്തറിലെ സ്വർണ വ്യാപാരി മജീദ് കൊഴിശേരിയാണ് പരാതിക്കാരൻ. രേഖയില്ലാത്ത സ്വർണം വാങ്ങണമെന്നാവശ്യപ്പെട്ടാണ് ഭീഷണി. ഇല്ലെങ്കിൽ നാട്ടിലെ കുടുംബത്തെ ആക്രമിക്കുമെന്നും പറയുന്നു. മജീദിന്റെ കുടുംബം ഇന്ന് താമരശേരി പോലീസിൽ പരാതി നൽകും. കൊടി സുനിയുമായി ബന്ധമുള്ള സംഘം ഖത്തറിൽ പ്രവർത്തിക്കുന്നുവെന്നും ഇവരെ ജയിലിൽ നിന്ന് കൊടി സുനി നിയന്ത്രിക്കുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്.
First published: June 26, 2019, 8:44 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading