HOME » NEWS » Kerala » CPM AND INL LEADERS TO ATTEND SAMASTHA CONFERENCE IN KOZHIKODE TV MSK

പൗരത്വ ബില്ലിനെതിരെ സമസ്ത സമ്മേളനം ഇന്ന്; CPM, INL നേതാക്കളെ വേദിയിലെത്തിച്ച് ലീഗിന് മറുപടി

പൗരത്വ ബില്ലിനെതിരെ പ്രതിഷേധം ആലോചിക്കാൻ വിളിച്ചു ചേർത്ത യോഗം മുസ്ലിം ലീഗ് മുടക്കിയതിൽ സമസ്തക്കുള്ളിൽ അതൃപ്തി നിലനിൽക്കെയാണ് ഇന്ന് കോഴിക്കോട് കടപ്പുറത്ത് പ്രതിഷേധ സമ്മേളനം നടക്കുന്നത്...

News18 Malayalam | news18-malayalam
Updated: December 14, 2019, 8:12 AM IST
  • Share this:
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമസ്തയുടെ നേതൃത്വത്തിൽ  ഇന്ന് കോഴിക്കോട് കടപ്പുറത്ത് പ്രതിഷേധ സമ്മേളനം. മുസ്ലിം ലീഗ് നേതാക്കൾക്കൊപ്പം സി.പി.എം, ഐ.എൻ.എൽ നേതാക്കളെയും സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പൗരത്വബിൽ വിഷയത്തിൽസമസ്ത വിളിച്ചു ചേർത്ത മുസ്ലിം സംഘടനകളുടെ യോഗം ലീഗ് ഇടപെട്ട് തടഞ്ഞത് വിവാദമായിരിക്കെയാണ് സമ്മേളനം.

പൗരത്വ ബില്ലിനെതിരെ പ്രതിഷേധം ആലോചിക്കാൻ വിളിച്ചു ചേർത്ത യോഗം മുസ്ലിം ലീഗ് മുടക്കിയതിൽ സമസ്തക്കുള്ളിൽ അതൃപ്തി നിലനിൽക്കെയാണ് ഇന്ന് കോഴിക്കോട് കടപ്പുറത്ത് പ്രതിഷേധ സമ്മേളനം നടക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടിക്കൊപ്പം സി.പി.എം നേതാവ് എളമരം കരീം എം.പിയെയും ഐ.എൻ.എൽ നേതാക്കളെയും വേദിയിലെത്തിച്ച് ലീഗിന് മറുപടി നൽകാനാണ് സമസ്ത തീരുമാനം. വൈകീട്ട് അഞ്ച്  മണിക്ക് ആരംഭിക്കുന്ന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായിരിക്കും.

സമസ്ത സമ്മേളനങ്ങളിൽ ലീഗ് നേതാക്കളുടെ നിറസാന്നിധ്യമാണ് പതിവായി ഉണ്ടാവാറ്. എന്നാൽ ഇന്നത്തെ സമ്മേളനത്തിൽ അതു വേണ്ടെന്നാണ് സമസ്തയുടെ തീരുമാനം. അതേസമയം 16 ന് ലീഗ് കോഴിക്കോട് മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളെ ക്ഷണിച്ചിട്ടുണ്ടെങ്കിലും പോകേണ്ടെന്നാണ് തീരുമാനം. സമസ്തയുടെ യോഗം മുടക്കിയതിൽ പ്രതിഷേധിച്ചാണ് തീരുമാനം.
Youtube Video
Published by: Anuraj GR
First published: December 14, 2019, 8:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories