ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; അഞ്ച് പുതുമുഖങ്ങളുമായി സിപിഎം
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും പുതുമുഖങ്ങളെയാണ് സി പി എം പ്രഖ്യാപിച്ചിരിക്കുന്നത്
news18
Updated: October 1, 2019, 5:50 PM IST

(പ്രതീകാത്മക ചിത്രം)
- News18
- Last Updated: October 1, 2019, 5:50 PM IST IST
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സി പി എം. അഞ്ച് മണ്ഡലങ്ങളിലേക്കും പുതുമുഖങ്ങളെയാണ് സി പി എം പ്രഖ്യാപിച്ചിരിക്കുന്നത്.
വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്താണ് സ്ഥാനാര്‍ഥി. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥി ചർച്ചകൾ വി.കെ.പ്രശാന്ത് എന്ന ഒറ്റപ്പേരില്‍ ഒതുങ്ങി. മേയര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനമികവും ജനകീയതയും കണക്കിലെടുത്താണ് സാമുദായിക പരിഗണനകള്‍ മറികടന്നുള്ള സ്ഥാനാര്‍ഥി നിര്‍ണയം.
കോന്നിയിലും അരൂരിലും യഥാക്രമം ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.യു.ജനീഷ്കുമാറും മനു സി.പുളിക്കലും സ്ഥാനാർഥികളാകും.
യുഡിഎഫ് ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ; പാലായിൽ നാളെ രാവിലെ 10.30 ന് നിയുക്ത എംഎല്‍എയ്ക്ക് സ്വീകരണം
വലിയ തര്‍ക്കത്തിനും വിരുദ്ധാഭിപ്രായങ്ങള്‍ക്കും ശേഷമാണ് കോന്നിയില്‍ ജനീഷ്കുമാറിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തിനെതിരെ ജില്ലാ സെക്രട്ടേറിയറ്റിലും മണ്ഡലം കമ്മിറ്റിയിലും ശക്തമായ എതിര്‍പ്പുണ്ടായി. ഒടുവില്‍ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ജില്ലാഘടകം അംഗീകരിക്കുകയായിരുന്നു.
അരൂരില്‍ സി.ബി.ചന്ദ്രബാബു എന്ന മുതിര്‍ന്ന നേതാവിനെ മറികടന്നാണ് മനു സി.പുളിക്കല്‍ സ്ഥാനാര്‍ഥിയാകുന്നത്. കോന്നിയിലും വട്ടിയൂര്‍ക്കാവിലും ഈഴവ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍ വന്നതും ജി.സുധാകരന്റെ ഉറച്ച പിന്തുണയും മനുവിനു തുണയായി. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയാണ് ഈ യുവനേതാവ്.
എറണാകുളത്ത് മനു റോയി ഇടതുസ്വതന്ത്രനായി മത്സരിക്കും. എറണാകുളത്ത് താരമത്യമേന സുഗമമായിരുന്നു സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയം. ലത്തീന്‍ സമുദായത്തില്‍ നിന്നുള്ള പൊതുസ്വതന്ത്രനെന്ന നിലയിലാണ് അഭിഭാഷകനായ മനു റോയി സ്ഥാനാര്‍ഥിയായത്. മഞ്ചേശ്വരത്ത് പുതുമുഖമായ എം ശങ്കര്‍ റൈ ആണ് സ്ഥാനാർത്ഥിയാകുക.

Loading...