• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM സംസ്ഥാന കമ്മിറ്റിയിൽ 16 പുതുമുഖങ്ങൾ; പിണറായിക്ക് പ്രായപരിധിയിൽ ഇളവ്; കോടിയേരിക്ക് മൂന്നാമൂഴം

CPM സംസ്ഥാന കമ്മിറ്റിയിൽ 16 പുതുമുഖങ്ങൾ; പിണറായിക്ക് പ്രായപരിധിയിൽ ഇളവ്; കോടിയേരിക്ക് മൂന്നാമൂഴം

CPM

CPM

  • Share this:
    സിപിഎം സംസ്ഥാന കമ്മിറ്റിയിൽ 16 പുതുമുഖങ്ങൾ. ഡിവൈഎഫ്ഐയിലും മറ്റും സജീവ സാന്നിധ്യങ്ങളായ നേതാക്കളാണ് ഇത്തവണ സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങളായി എത്തിയിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണനാണ് പുതിയ അംഗങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

    എം എം വർഗീസ്, എ വി റസൽ,ഇ എൻ സുരേഷ് ബാബു, സി.വി. വർഗീസ് ,പനോളി വത്സൻ, രാജു എബ്രഹാം, എ എ റഹീം,വി.പി സാനു,ഡോ കെ എൻ ഗണേഷ്,കെ.എസ് സലീഖ, കെ.കെ ലതിക ,പി ശശി, കെ. അനിൽകുമാർ,വി. ജോയ്,ഒ.ആർ കേളു, ചിന്ത. ജെറോം എന്നിവരെയാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ജോണ്‍ ബ്രിട്ടാസ് , ബിജു കണ്ടക്കൈ എന്നിവര്‍ സമിതിയില്‍  ക്ഷണിതാവാകും. വി.എസ് അച്യുതാന്ദന്‍, വൈക്കം വിശ്വന്‍, പി. കരുണാകരന്‍, ആനത്തലവട്ടം ആനന്ദന്‍, കെ.ജെ തോമസ്, എം.എം മണി എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളാകും.

    17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തു. പിണറായും കോടിയേരിയുമടക്കമുള്ള നിലവിലെ 9 അംഗങ്ങള്‍ തുടരും.

    പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ.പി.ജയരാജന്‍, ടി.എം.തോമസ്‌ ഐസക്‌ ,പി.കെ.ശ്രീമതി. ,എ.കെ.ബാലന്‍ ടി.പി.രാമകൃഷ്ണന്‍ ,കെ.എന്‍.ബാലഗോപാല്‍, പി.രാജീവ്‌, കെ.കെ.ജയചന്ദ്രന്‍ ,ആനാവൂര്‍ നാഗപ്പന്‍ ,വി.എന്‍.വാസവന്‍,
    സജി ചെറിയാന്‍, എം.സ്വരാജ്‌, മുഹമ്മദ്‌ റിയാസ്‌, പി.കെ.ബിജു പുത്തലത്ത്‌ ദിനേശന്‍ എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍.

    നിരവധി പുതുമുഖങ്ങള്‍ക്ക് സംസ്ഥാന സമിതിയില്‍ അവസരം നല്‍കുമെന്ന തരത്തിലുള്ള സൂചനകള്‍ മുന്‍പ് പുറത്തുവന്നിരുന്നു. 75 കഴിഞ്ഞ നേതാക്കളെ സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന തീരുമാനമാണ് പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കാന്‍ ഇടയാക്കിയത്. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് മാത്രമാണ് ഈ തീരുമാനത്തില്‍ ഇളവ് നല്‍കിയത്.

    സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍

    . പിണറായി വിജയൻ
    .കോടിയേരി ബാലകൃഷ്‌ണൻ
    .ടി എം തോമസ് ഐസക്
    . ഇ പി ജയരാജൻ
    . പി കെ ശ്രീമതി
    . എം സി ജോസഫൈൻ
    . എ വിജയരാഘവൻ
    . കെ കെ ശൈലജ
    . എളമരം കരീം
    . എ കെ ബാലൻ
    . എം വി ഗോവിന്ദൻ
    . ബേബി ജോൺ
    . ടി പി രാമകൃഷ്‌ണൻ
    . കെ എൻ ബാലഗോപാൽ
    . പി രാജീവ്
    കെ രാധാകൃഷ്‌ണൻ
    . കെ പി സതീഷ് ചന്ദ്രൻ
    . എ വി ബാലകൃഷ്‌ണൻ മാസ്റ്റർ
    . സി എച്ച് കുഞ്ഞമ്പു
    . എം വി ജയരാജൻ
    . പി ജയരാജൻ
    . കെ കെ രാഗേഷ്
    . ടി വി രാജേഷ്
    . എ എൻ ഷംസീർ
    . പി ഗഗാറിൻ
    . സി കെ ശശീന്ദ്രൻ
    . പി മോഹനൻ മാസ്റ്റർ
    . പി സതീദേവി
    . എ പ്രദീപ് കുമാർ
    . പി എ മുഹമ്മദ് റിയാസ്
    . ഇ എൻ മോഹൻദാസ്
    . പി കെ സൈനബ
    . പി ശ്രീരാമകൃഷ്‌ണൻ
    . പി നന്ദകുമാർ
    . സി കെ രാജേന്ദ്രൻ
    . എം എൻ കൃഷ്‌ണദാസ്‌
    . എം ബി രാജേഷ്
    . എ സി മൊയ്തീൻ
    . എൻ ആർ ബാലൻ
    . പി കെ ബിജു
    . എം കെ കണ്ണൻ
    . സി എൻ മോഹനൻ
    . കെ ചന്ദ്രൻപിള്ള
    . സി എം ദിനേശ്‌മണി
    . എസ് ശർമ്മ
    . എം സ്വരാജ്
    . ഗോപി കോട്ടമുറിയ്ക്കൽ
    . കെ കെ ജയചന്ദ്രൻ
    . കെ പി മേരി
    . വി എൻ വാസവൻ
    . ആർ നാസർ
    . സജി ചെറിയാൻ
    . സി ബി ചന്ദ്രാബാബു
    . സി എസ് സുജാത
    . കെ പി ഉദയഭാനു
    . എസ് സുദേവൻ
    . പി രാജേന്ദ്രൻ
    . ജെ മേഴ്സിക്കുട്ടിയമ്മ
    . കെ രാജഗോപാൽ
    . കെ വരദരാജൻ
    . എസ് രാജേന്ദ്രൻ
    . സൂസൻകോടി
    . കെ സോമപ്രസാദ്
    എം എച്ച് ഷാരിയാർ
    . ആനാവൂർ നാഗപ്പൻ
    . എം വിജയകുമാർ
    . കടകംപള്ളി സുരേന്ദ്രൻ
    . ടി എൻ സീമ
    . വി ശിവൻകുട്ടി
    . ഡോ. വി ശിവദാസൻ
    . കെ സജീവൻ
    . പുത്തലത്ത് ദിനേശൻ
    . എം എം വർഗ്ഗീസ്
    . എ വി റസ്സൽ
    . ഇ എൻ സുരേഷ് ബാബു
    . സി വി വർഗ്ഗീസ്
    . പനോളി വത്സൻ
    . രാജു എബ്രഹാം
    . എ എ റഹീം
    . വി പി സാനു
    . ഡോ. കെ എൻ ഗണേഷ്
    . കെ എസ് സലീഖ
    . കെ കെ ലതിക
    . പി ശശി
    . കെ അനിൽകുമാർ
    . വി ജോയ്
    . ഒ ആർ കേളു
    . ഡോ. ചിന്ത ജെറോം
    Published by:Arun krishna
    First published: