സി.പി.എം ഏരിയാ സെക്രട്ടറി എസ്.ഐയെ ഭീഷണിപ്പെടുത്തിയ സംഭവം; വിശദീകരണം തേടി ഹൈക്കോടതി

ഈ മാസം 19-ന് റിപ്പോർട്ട് നൽകണമെന്ന് അഡ്വക്കേറ്റ് ജനറലിനോടാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

news18-malayalam
Updated: September 5, 2019, 7:51 PM IST
സി.പി.എം ഏരിയാ സെക്രട്ടറി എസ്.ഐയെ ഭീഷണിപ്പെടുത്തിയ സംഭവം; വിശദീകരണം തേടി ഹൈക്കോടതി
ഈ മാസം 19-ന് റിപ്പോർട്ട് നൽകണമെന്ന് അഡ്വക്കേറ്റ് ജനറലിനോടാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
  • Share this:
കൊച്ചി: സിപി.എം ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ എസ്.ഐയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിശദീകരണം തേടി ഹൈക്കോടതി. ഇതു സംബന്ധിച്ച് ഈ മാസം 19-ന് റിപ്പോർട്ട് നൽകണമെന്ന് അഡ്വക്കേറ്റ് ജനറലിനോടാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

പൊലീസിനു നിർദ്ദേശങ്ങൾ നൽകാൻ രാഷ്ട്രീയക്കാർക്ക് സാധിക്കുമോയെന്നും കോടതി ചോദിച്ചു. അതേസമയം പൊലീസിന്റെ കൃത്യനിർവഹണത്തിൽ സിപി.എം നേതാവ് ഇടപെട്ടെന്നു കരുതുന്നില്ലെന്ന് എ.ജി അറിയിച്ചു. യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നും അഡ്വക്കേറ്റ് ജനറൽ സുധാകര പ്രസാദിനോട് കോടതി നിർദ്ദേശിച്ചു.

എസ്.എഫ്.ഐ സമരവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് വിഷയത്തിൽ കോടതി നടപടി.

കുസാറ്റിലെ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ടാണ് കളമശേരി എസ്.ഐ അമൃത് രംഗനെ സി.പി.എം നേതാവ് സക്കീർ ഹുസൈൻ ഫോണിൽ ബന്ധപ്പെട്ടത്.

Also Read കളമശേരി എസ്.ഐയ്ക്കെതിരെ പരാതി നൽകുമെന്ന് CPM ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ

First published: September 5, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading