• HOME
  • »
  • NEWS
  • »
  • kerala
  • »
  • പേരാമ്പ്ര പള്ളി ആക്രമണം: CPM ബ്രാഞ്ച് സെക്രട്ടറിക്ക് ജാമ്യം

പേരാമ്പ്ര പള്ളി ആക്രമണം: CPM ബ്രാഞ്ച് സെക്രട്ടറിക്ക് ജാമ്യം

  • Last Updated :
  • Share this:
    കോഴിക്കോട്: പേരാമ്പ്രയിലെ മുസ്ലീം പള്ളിക്ക് കല്ലെറിഞ്ഞ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ജാമ്യം ലഭിച്ചു. മാണിക്കോട് ബ്രാഞ്ച് സെക്രട്ടറി അതുൽദാസിനാണ് ജാമ്യം ലഭിച്ചത്. അതുൽദാസ് നൽകിയ ജാമ്യാപേക്ഷ പേരാമ്പ്ര കോടതിയാണ് ജാമ്യം അനുവദിക്കുകയായിരുന്നു. മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചെന്ന വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പൊലീസ് അതുൽദാസിനെതിരെ കേസെടുത്തത്.

    ശബരിമല യുവതിപ്രവേശനത്തെ തുടർന്ന് ജനുവരി മൂന്നിന് ബിജെപി നടത്തിയ ഹര്‍ത്താലിനിടെയാണ് പള്ളിക്ക് നേരെ കല്ലേറുണ്ടായത്. ഹർത്താൽദിനം വൈകിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പേരാമ്പ്രയില്‍ മാർച്ച് നടത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാനായി ഡി.വൈ.എഫ്.ഐ-സിപിഎം പ്രവർത്തകർ കൂട്ടമായി എത്തി. ഇതോടെ മുസ്ലീം ലീഗ് പ്രവർത്തകരും യൂത്ത് കോൺഗ്രസുകാർക്കൊപ്പം ചേർന്നു. ഇതോടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. ഈ സംഘർഷത്തിനിടെയാണ് മുസ്ലീം പള്ളിക്കുനേരെ കല്ലേറുണ്ടായത്.

    പേരാമ്പ്ര അക്രമം: മതസ്പര്‍ധ വളര്‍ത്തിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

    മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചേർത്താണ് അതുൽദാസിനെതിരെ പൊലീസ് കേസെടുത്തത്. ദൃസാക്ഷിമൊഴിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. അതുൽദാസിനെതിരെ കേസെടുത്തതിന് പൊലീസിനെ വിമർശിച്ച് മന്ത്രി ഇ.പി ജയരാജൻ ഇന്ന് രംഗത്തെത്തിയിരുന്നു.
    First published: