'അന്തിക്കാട് കൊലപാതകത്തിന് പിന്നിൽ സി.പി.എം; മന്ത്രി എ.സി മൊയ്തീന്റെ പങ്ക് അന്വേഷിക്കണം': കെ സുരേന്ദ്രൻ

മന്ത്രി സ്ഥാനത്തിന് നിരക്കാത്ത പ്രകോപനമാണ് മന്ത്രി മൊയ്തീന്‍ ഒരാഴ്ചക്കാലമായി തൃശ്ശൂര്‍ ജില്ലയില്‍ ഉണ്ടാക്കിയത്.

News18 Malayalam | news18-malayalam
Updated: October 10, 2020, 3:50 PM IST
'അന്തിക്കാട് കൊലപാതകത്തിന് പിന്നിൽ സി.പി.എം; മന്ത്രി എ.സി മൊയ്തീന്റെ പങ്ക് അന്വേഷിക്കണം': കെ സുരേന്ദ്രൻ
കെ. സുരേന്ദ്രൻ
  • Share this:
തൃശൂര്‍: അന്തിക്കാട് മാങ്ങാട്ടുകരയില്‍ യുവാവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ സി.പി.എമ്മാണെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കൊലപാതകത്തിൽ മന്ത്രി എ.സി മൊയ്തീന്റെ പങ്ക് അന്വേഷിക്കണം. കൊലപാതകം ആസൂത്രണം ചെയ്തവരെക്കൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

മന്ത്രി സ്ഥാനത്തിന്  നിരക്കാത്ത പ്രകോപനമാണ് മന്ത്രി മൊയ്തീന്‍ ഒരാഴ്ചക്കാലമായി തൃശ്ശൂര്‍ ജില്ലയില്‍ ഉണ്ടാക്കിയത്. കൊലപാതകത്തിൽ ആര്‍.എസ്എസിനും ബി.ജെ.പിക്കും പങ്കുണ്ടെന്ന് പ്രചരിപ്പിച്ച് അണികളെ കൊലപാതകത്തിന് പ്രേരിപ്പിക്കുകയായിരുന്നു. സിപി എം ക്രിമിനലുകളെ കയറൂരി വിട്ടിരിക്കുകയാണ്. അന്തിക്കാട്ടെ കൊലപാതകം ആസൂത്രണം ചെയ്തതിനു പിന്നിൽ സര്‍ക്കാരിന്റെയും മന്ത്രി എ.സി. മൊയ്തീന്റെയും പങ്ക് അന്വേഷിക്കണം. കൊല്ലപ്പെട്ട നിധിന്‍ ബി.ജെ.പി. പ്രവര്‍ത്തകനായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Also Read തൃശ്ശൂരിനെ നടുക്കി ഒരാഴ്ചയ്ക്കിടെ അഞ്ച് കൊലപാതകങ്ങൾ; യുവാവിനെ കാറിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു 

അന്തിക്കാട് ആദര്‍ശ് വധക്കേസിലെ പ്രതി മുറ്റിച്ചൂര്‍ സ്വദേശി നിധിനെ(28) ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഒരു സംഘം വെട്ടി കൊലപ്പെടുത്തിയത്. നിധിന്‍ സഞ്ചരിച്ച കാറില്‍ അക്രമിസംഘം ആദ്യം മറ്റൊരു വാഹനം ഇടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നിധിനെ കാറില്‍നിന്ന് വിളിച്ചിറക്കിയ ശേഷം റോഡിലിട്ട് വെട്ടിവീഴ്ത്തി. ഇതിനുശേഷം മറ്റൊരു കാറില്‍ അക്രമികള്‍ രക്ഷപ്പെട്ടു. 2020 ജൂലായിലാണ് അന്തിക്കാട് താന്ന്യം സ്വദേശി ആദര്‍ശ് കൊല്ലപ്പെട്ടത്.
Published by: Aneesh Anirudhan
First published: October 10, 2020, 3:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading