നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Violence in Kannur കണ്ണൂരിൽ സംഘർഷം; സിപിഎം-ബിജെപി പ്രവർത്തകർക്ക് പരിക്ക്

  Violence in Kannur കണ്ണൂരിൽ സംഘർഷം; സിപിഎം-ബിജെപി പ്രവർത്തകർക്ക് പരിക്ക്

  സിപിഎം-ബിജെപി സംഘർഷത്തെ തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

  cpm workers kannur

  cpm workers kannur

  • Share this:
   കണ്ണൂർ: ന്യൂ മാഹിയിൽ 2 സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ന്യൂമാഹി അഴിക്കലിലാണ് രണ്ടു സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റത്. ശ്രീഖിൽ, ശ്രീജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും തലശേരി സഹകരണ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആർഎസ്എസാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.

   അതിനിടെ ബിജെപി പ്രവർത്തകരും ആക്രമത്തിന് ഇരയായി. ബിജെപി പ്രവർത്തകരായ അഖിൽ, ലിനേഷ്,
   ലിതിൻ എന്നിവർക്ക് പരിക്കേറ്റു. സിപിഎം ആണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. അഖിലിന്റെ ബൈക്കും ലിനേഷിന്റെ ഓട്ടോറിക്ഷയും അക്രമികൾ തകർത്തതായി ആരോപണമുണ്ട്.   അക്രമത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകരെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുകൂടാതെ പ്രദേശത്തെ ബിജെപി പ്രവർത്തകനായ പ്രസാദിന്റെ വീടിന് നേരെയും അക്രമം നടന്നിട്ടുണ്ട്.

   സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. സിപിഎം-ബിജെപി സംഘർഷത്തെ തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. സംഘർഷ സാധ്യത തടയാൻ സമീപപ്രദേശങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
   Published by:Anuraj GR
   First published: