• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM BRANCH MEETINGS FROM THE 15TH OF THIS MONTH DISTRICT CONFERENCES FROM DECEMBER 10 TO JANUARY 30

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ ഈ മാസം 15 മുതല്‍; ജില്ലാ സമ്മേളനങ്ങള്‍ ഡിസംബര്‍ 10 മുതല്‍ ജനുവരി 30 വരെ

ജില്ലാ സമ്മേളനങ്ങള്‍ കണ്ണൂരില്‍ ഡിസംബര്‍ പത്തിന് ആരംഭിച്ച് ആലപ്പുഴയില്‍ ജനുവരി 30 ന് അവസാനിക്കും.

News18 Malayalam

News18 Malayalam

  • Share this:
    തിരുവനന്തപുരം: സിപിഐ(എം) 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ബ്രാഞ്ച് സമ്മേളനങ്ങള്‍ ഈ മാസം 15 മുതല്‍ ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ അറിയിച്ചു. അഞ്ച് ലക്ഷം അംഗങ്ങളും സമ്മേളനങ്ങളില്‍ പങ്കെടുക്കും. രാഷ്ട്രീയ പ്രമേയവും സമ്മേളനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യും.

    സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കും. തീയതി പിന്നീട് തീരുമാനിക്കും. ജില്ലാ സമ്മേളനങ്ങള്‍ കണ്ണൂരില്‍ ഡിസംബര്‍ പത്തിന് ആരംഭിച്ച് ആലപ്പുഴയില്‍ ജനുവരി 30 ന് അവസാനിക്കും.

    ജില്ലാ സമ്മേളന തീയതികള്‍:
    കണ്ണൂര്‍ - ഡിസംബര്‍ 10-12
    വയനാട് - ഡിസംബര്‍ 14-16
    എറണാകുളം- ഡിസംബര്‍14-16
    മലപ്പുറം ഡിസംബര്‍ 27-29
    പത്തനംതിട്ട ഡിസംബര്‍ 27-29
    പാലക്കാട് - ഡിസംബര്‍ 31- ജനുവരി 2
    കൊല്ലം- ഡിസംബര്‍ 31- ജനുവരി 2
    ഇടുക്കി - ജനുവരി 4-6
    കോഴിക്കോട് - ജനുവരി 10-12
    തിരുവനന്തപുരം -ജനുവരി 14-16
    കോട്ടയം- ജനുവരി 14-16
    കാസര്‍കോട് - ജനുവരി 21-23
    തൃശ്ശൂര്‍ - ജനുവരി 21-23
    ആലപ്പുഴ- ജനുവരി 28-30

    ഏപ്രിലില്‍ കണ്ണൂരിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. പാര്‍ട്ടിക്ക് അധികാരമുള്ള ഏക സംസ്ഥാനം കൂടിയാണ് കേരളം. ഇത് അഞ്ചാം തവണയാണ് കേരളം പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥ്യം വഹിക്കുന്നത്. 1956ല്‍ നാലാം പാര്‍ട്ടി കോണ്‍ഗ്രസിന് പാലക്കാട് വേദിയായി. 1968 ഡിസംബറില്‍ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് കൊച്ചിയിലും 1988 ഡിസംബര്‍ 27 മുതല്‍ 1989 ജനുവരി ഒന്നുവരെ 13-ാം കോണ്‍ഗ്രസ് തിരുവനന്തപുരത്തും ചേര്‍ന്നു. 2012 ഏപ്രിലില്‍ 20-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് ആതിഥ്യം വഹിച്ചു.

    Also Read-നേതൃത്വത്തെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസ് പുറത്താക്കിയ പിഎസ് പ്രശാന്ത് സിപിഎമ്മില്‍

    സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് വേദി കണ്ണൂരിലെ നായനാര്‍ അക്കാദമി ആയിരിക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചിരുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 800 ഓളം പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്.
    Published by:Jayesh Krishnan
    First published:
    )}