സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ബോംബ് എറിഞ്ഞ കേസ്: വാദി പ്രതിയായി; രണ്ടു പേരെ അറസ്റ്റ് ചെയ്തു
സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ബോംബ് എറിഞ്ഞ കേസ്: വാദി പ്രതിയായി; രണ്ടു പേരെ അറസ്റ്റ് ചെയ്തു
സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ബിജുവിന് നേരെ ബോംബേറിഞ്ഞുവെന്നായിരുന്നു പരാതി.
handcuffs-arrest
Last Updated :
Share this:
കണ്ണൂർ: മാഹിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ബോംബ് എറിഞ്ഞ കേസിൽ വാദി പ്രതിയായി. ബോംബേറ് നാടകത്തിൽ ബ്രാഞ്ച് സെക്രട്ടറിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പന്തക്കൽ ബ്രാഞ്ച് സെക്രട്ടറി ബിജു ,സഹായി വിനോദ് എന്നിവരെയാണ് മാഹി പൊലീസ് സൂപ്രണ്ട് വംശീദര റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ബിജുവിന് നേരെ ബോംബേറിഞ്ഞുവെന്നായിരുന്നു പരാതി. ഇതിനെ തുടർന്ന് ബിജു തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാദി പ്രതിയായി മാറിയത്.
വിനോദിനെ കൊണ്ട് തനിക്ക് നേരെ ബിജു ബോംബേറിയിക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ വിനോദിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം വെളിവായത്. തുടർന്ന് ബിജുവിനെയും വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.