• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആകെയുള്ളത് 13 സെന്റ് ഭൂമി; സിപിഎം ബ്രാഞ്ച് സെക്രട്ടറി മൂന്ന് ഭൂരഹിതർക്കായി 10 സെന്റ് ദാനം ചെയ്തു

ആകെയുള്ളത് 13 സെന്റ് ഭൂമി; സിപിഎം ബ്രാഞ്ച് സെക്രട്ടറി മൂന്ന് ഭൂരഹിതർക്കായി 10 സെന്റ് ദാനം ചെയ്തു

ബിനോയിയുടെയും കുടുംബത്തിന്റെയും മാതൃകാപരമായ ഈ പ്രവൃത്തി നാടാകെ ഏറ്റെടുത്തുകഴിഞ്ഞു

ബിനോയിയും കുടുംബവും

ബിനോയിയും കുടുംബവും

  • Share this:
    കൊല്ലം: ആകെയുള്ള ജീവിത സമ്പാദ്യമായ 13 സെന്റ് ഭൂമിയിൽ നിന്ന് വീടെന്ന സ്വപ്‌നവുമായി കാത്തിരിക്കുന്ന മൂന്നുപേർക്ക് 10 സെന്റ് സൗജന്യമായി വിട്ടുനൽകി തഴവ പാവുമ്പ സ്വദേശി ബിനോയ്. സിപിഎം മണപ്പള്ളി തെക്ക് ബ്രാഞ്ച് സെക്രട്ടറി പാവുമ്പ പൊയ്‌ക‌തറയിൽ (പ്രൈസ് വില്ലയിൽ) ബിനോയ് ആണ്‌ സംസ്ഥാന സർക്കാരിന്റെ മനസ്സോടിത്തിരി മണ്ണ് ക്യാംപമ്പയിന്റെ ഭാ​ഗമായി വസ്‌തു വിട്ടുനൽകാൻ തീരുമാനിച്ചത്. 25 വർഷത്തിലധികമായി ടൂവീലർ വർക്‌ ഷോപ്പ് നടത്തുകയാണ്‌ ബിനോയ്‌.

    Also Read- വി എസ് ശതാബ്ദിയിലേക്ക്; പോരാട്ട ജീവിതരേഖയിലെ 25 നാഴികക്കല്ലുകൾ

    മണപ്പള്ളി ജംഗ്ഷനു സമീപം ഇദ്ദേഹത്തിന്റെ വീടിനോടു ചേർന്നുള്ള വസ്‌തുവാണ് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട വീടും സ്ഥലവും ഇല്ലാത്ത തഴവ സ്വദേശികൾക്കു കൈമാറുന്നത്. ഒരാൾക്ക് വസ്‌തു അളന്നുതിരിച്ച് ആധാരം കൈമാറിക്കഴിഞ്ഞു. മറ്റുള്ളവർക്കുള്ള ആധാരം അടുത്ത ദിവസം കൈമാറും. ഇനി വീടും അവശേഷിക്കുന്ന മൂന്നു സെന്റും മാത്രമാണ് ബിനോയിയുടെ സമ്പാദ്യം.

    Also Read- വി എസ് അച്യുതാനന്ദൻ ശതാബ്ദിയിലേക്ക്; ജീവിതം തന്നെ പോരാട്ടമാക്കിയ കമ്മ്യൂണിസ്റ്റ് നേതാവിന് പിറന്നാളാശംസകൾ

    കിട്ടുന്ന വരുമാനത്തിൽനിന്ന് മിച്ചംപിടിച്ച് മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളും ബിനോയ് നടത്തുന്നുണ്ട്. മകന്‍ ഷിബിന്റെ കൂടി നിശ്ചയദാര്‍ഢ്യം ഉണ്ട് ഈ ബിനോയിയുടെ ഈ തീരുമാനത്തിന് പിന്നില്‍. ബിനോയ്, വീട്ടമ്മയായ ഭാര്യ, ഓട്ടോമൊബൈല്‍ ബിരുദധാരിയായ മകന്‍, ഒമ്പതാം ക്ലാസുകാരിയായ മകള്‍ അവര്‍ക്ക് ജീവിക്കാന്‍ ഉള്ളത് തന്നെ ധാരാളമെന്നും ഈ കുടുംബം പറയുന്നു. ബിനോയിയുടെയും കുടുംബത്തിന്റെയും മാതൃകാപരമായ ഈ പ്രവൃത്തി നാടാകെ ഏറ്റെടുത്തുകഴിഞ്ഞു.
    Published by:Rajesh V
    First published: