• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suspension| പാർട്ടി പ്രവർത്തകയുടെ കുളിമുറിയിൽ ഒളിക്യാമറ: CPM ബ്രാഞ്ച് സെക്രട്ടറിയ്ക്ക് സസ്പെൻഷൻ

Suspension| പാർട്ടി പ്രവർത്തകയുടെ കുളിമുറിയിൽ ഒളിക്യാമറ: CPM ബ്രാഞ്ച് സെക്രട്ടറിയ്ക്ക് സസ്പെൻഷൻ

പരാതി വന്നയുടൻ നടപടിയെടുത്തെന്ന് പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു.

  • Share this:
പാലക്കാട്: സിപിഎം പ്രവർത്തകയുടെ (CPM member)കുളിമുറിയിൽ മൊബൈൽ ക്യാമറ (Hidden Camera) വെച്ച ബ്രാഞ്ച് സെക്രട്ടറിയ്ക്ക് സസ്പെൻഷൻ. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തത്. പരാതി വന്നയുടൻ നടപടിയെടുത്തെന്ന് പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു.

അയൽവാസിയായ പാർട്ടി പ്രവർത്തകയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ചതിന് സി പി എം ബ്രാഞ്ച് സെക്രട്ടറിയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സിപിഎം പ്രവർത്തകയായ വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലക്കാട് സൗത്ത് സ്റ്റേഷനാണ് കേസെടുത്തത്. ബ്രാഞ്ച് സെക്രട്ടറി ഒളിവിലെന്ന് പൊലീസ് അറിയിച്ചു. ഷാജഹാൻ ഓടി രക്ഷപ്പെടുന്നതിനിടെ മൊബെൽ ഫോൺ താഴെ വീണിരുന്നു. ഈ ഫോൺ പരാതിക്കാരി പൊലീസിൽ ഹാജരാക്കുകയും ചെയ്തു.

അതേസമയം, നീതിക്കായി നിയമപരമായി മുന്നോട്ട് പോവുമെന്ന് ഇരയായ വീട്ടമ്മ പറഞ്ഞു. സഹായത്തിനായി ബ്രാഞ്ച് സെക്രട്ടറിയെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് സെക്രട്ടറിയുടെ ഫോണ്‍ തന്നെയാണ് കുളിമുറിക്ക് സമീപം ലഭിച്ചതെന്ന് മനസ്സിലായത്. ഇനിയൊരു വീട്ടമ്മക്കും ഇത്തരം അനുഭവം ഉണ്ടാവാതിരിക്കാനാണ് പരാതി നൽകിയതെന്നും അവർ പറഞ്ഞു.

വിവാഹം കഴിഞ്ഞ് 14ാം ദിവസം നവവധുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: ഭർത്താവും

വിവാഹം കഴിഞ്ഞ് പതിനാലാം ദിനം ഭർതൃവീട്ടിലെ കുളിമുറിയിൽ നവവധുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. പെരിങ്ങോട്ടുകര കരുവേലി അരുൺ (36), അമ്മ ദ്രൗപതി (62) എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. മുല്ലശേരി നരിയംപുള്ളി ആനേടത്ത് സുബ്രഹ്മണ്യന്റെയും ശ്രീദേവിയുടെയും മകളായ ശ്രുതിയെ (26) 2020 ജനുവരി 6ന് ആണു മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ടര വർഷമായി പൊലീസും പിന്നാലെ ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും കേസ് മുന്നോട്ടു നീങ്ങാത്തതിൽ പ്രതിഷേധിച്ചു ശ്രുതിയുടെ വീട്ടുകാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ക്രൈം ബ്രാഞ്ചിന് കോടതി നോട്ടിസ് അയച്ചതിനു പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള മരണത്തിന് ഐപിസി 304 (ബി) വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയത്. ഏഴുവർഷത്തിൽ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചെന്നായിരുന്നു ഭർതൃവീട്ടുകാരുടെ വാദം. എന്നാൽ, സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് ശ്രുതിയെ അരുൺ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും കൊലപാതകമാണെന്നും കാട്ടി ശ്രുതിയുടെ വീട്ടുകാർ പരാതി നൽകിയതോടെയാണ് അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് ശ്രുതിയുടെ മരണമെന്ന് കണ്ടെത്തിയത് കേസിൽ നിർണായകമായി.
Published by:Rajesh V
First published: